ശംഖുംമുഖം: ക്ഷേത്രദർശനത്തിനിടെ വൃദ്ധയുടെ മാല മോഷ്ടിക്കാൻ ശ്രമിച്ച മൂന്ന് സ്ത്രീകൾ പിടിയിൽ. ന്യൂഡൽഹി സ്വദേശിനികളായ മഞ്ജുള(40),റോഷിനി(20),മല്ലിക (62) എന്നിവരാണ് പൂന്തുറ പൊലീസിന്റെ പിടിയിലായത്. അമ്പലത്തറ ഉജ്ജയിനി മഹാകാളി ദേവീ ക്ഷേത്രത്തിലെത്തിയ ചിറയന്നൂർ സ്വദേശിയായ രാധാമണിയുടെ(65) കഴുത്തിൽ കിടന്ന രണ്ടുപവനോളം വരുന്ന മാലയാണ് കവരാൻ ശ്രമിച്ചത്. പിറകുവശത്ത് തൊഴാനെന്ന രീതിയിൽ നിന്ന ഇവർ മൂന്നുപേരും രാധാമണിയുടെ മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചു. കഴുത്ത് വേദനിച്ചതോടെ രാധാമണി മാലയിൽ പിടിമുറുക്കി നിലവിളിച്ചു. ഇതിനിടെ മൂന്നംഗസംഘം രാധാമണിയെ മർദ്ദിച്ച് മാല കൈക്കലാക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാരും ക്ഷേത്രകമ്മിറ്റി ഭാരവാഹികളും ഓടിയെത്തി മൂന്നുപേരെയും പിടികൂടി പൂന്തുറ പൊലീസിന് കൈമാറി. ആറ്റുകാൽ പൊങ്കാലയുടെ സാഹചര്യത്തിൽ അന്യസംസ്ഥാനങ്ങളിൽനിന്നെത്തുന്ന ഇത്തരം സംഘങ്ങളെ സൂക്ഷിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |