വൈപ്പിൻ: വിവാഹ വാഗ്ദാനം നൽകി സൗഹൃദം സ്ഥാപിച്ച് യുവാവിന്റെ പക്കൽ നിന്ന് ഓൺലൈൻ തട്ടിപ്പിലൂടെ ലക്ഷങ്ങൾ തട്ടിയ സംഘത്തിലെ പ്രതി പിടിയിലായി. മലപ്പുറം വേങ്ങര വൈദ്യർ വീട്ടിൽ മുജീബ് റഹ്മാനെയാണ് (45) ഞാറക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. എടവനക്കാട് സ്വദേശിക്കാണ് പണം നഷ്ടമായത്.
പരാതിക്കാരന് മാട്രിമോണിയൽ പരസ്യം വഴി ലഭിച്ച വാട്ട്‌സ് ആപ്പ് നമ്പറിൽ സ്ത്രീയെന്ന് വ്യാജേന ശ്രുതിയെന്ന പേരിൽ മുജീബ് റഹ്മാൻ സൗഹൃദം സ്ഥാപിക്കുകയായിരുന്നു. സൗഹൃദം സ്ഥാപിച്ച യുവതി വിവാഹ വാഗ്ദാനവും നൽകി. 3293306 രൂപയോളമാണ് തട്ടിച്ചത്. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നിർദ്ദേശാനുസരണം രൂപീകരിച്ച അന്വേഷണ സംഘത്തിൽ ഇൻസ്‌പെക്ടർ സുനിൽ തോമസ്, എസ്. ഐ. അഖിൽ വിജയകുമാർ, എ. എസ്. ഐ. ആന്റണി ജെയ്‌സൻഎന്നിവരാണ് ഉണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |