പിറവം : പിറവത്ത് നിന്ന് പാമ്പ് കടിയേറ്റ കുട്ടിയുമായി പോയ പിറവം 108 ആംബുലൻസിൽ നിന്ന് കുട്ടിയേയും കൂടെ ഉണ്ടായിരുന്ന മാതാപിതാക്കളെയും മോനിപ്പള്ളിയിൽ ഇറക്കിവിട്ടു എന്ന വാർത്ത തെറ്റാണെന്ന് 108 ജീവനക്കാർ. 12 മണിക്കൂർ ഡ്യൂട്ടി ടൈമുള്ള പിറവം 108 ആംബുലൻസിൽ ഡ്യൂട്ടി സമയം കഴിയാറായപ്പോൾ വന്ന കാൾ ആയിരുന്നു കുട്ടിയുടേത്. സമയം പോകാതെ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുന്നതിനായി പിറവത്തെ 108 ആംബുലൻസ് ജീവനക്കാർ 24 മണിക്കൂറും സർവീസുള്ള കൂത്താട്ടുകുളം സി.എച്ച്.സി യിലെ 108 ആംബുലൻസിലേക്ക് മോനിപ്പള്ളിയിൽ വെച്ച് ഷിഫ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ജീവനക്കാരനായ അജേഷ് പറഞ്ഞു. പിറവത്ത് നിന്നുള്ള 108 ആംബുലൻസ് മോനിപ്പള്ളിയിൽ എത്തുന്നതിനും മുമ്പേ കൂത്താട്ടുകുളത്തു നിന്നുള്ള 108 ആംബുലൻസ് എത്തിയിരുന്നു. കൂടാതെ കുട്ടിയെ വണ്ടിയിൽ മാറ്റി കയറ്റുന്നതിനായി സെക്കൻഡുകൾ മാത്രമേ എടുത്തുള്ളു. മാതാപിതാക്കളുടെ അനുമതിയോടെയാണ് കുട്ടിയെ പിറവം 108 ആംബുലസിൽ നിന്ന് കൂത്താട്ടുകുളം 108 ആംബുലൻസിലേക്ക് മാറ്റി കയറ്റിയതെന്നും ജീവനക്കാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |