കൂടാളി: കൂടാളി പോസ്റ്റോഫീസ് കണ്ണൻകുന്ന് വയൽ റോഡ് കെ.കെ ശൈലജ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എ ഫണ്ടിൽ നിന്ന് 30 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമ്മിച്ചത്. കൂടാളി അപ്പക്കടവ് റോഡിന്റെ നവീകരണ പ്രവൃത്തിയും ആരംഭിച്ചു. കരുത്തുവയൽ പാലത്തിന്റെ പുനർനിർമ്മാണത്തിനും റോഡ് നവീകരണത്തിനുമായി 40 ലക്ഷം രൂപയാണ് അനുവദിച്ചത്. മുഖ്യമന്ത്രിയുടെ 1000 കോടി ഗ്രാമീണ റോഡ് ഫണ്ടിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചിട്ടുള്ളത്. ഉദ്ഘാടന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഷൈമ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് പി. പത്മനാഭൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ കെ. ദിവാകരൻ, പി.സി ശ്രീകല, മെമ്പർ പി. മനോഹരൻ എന്നിവർ സംസാരിച്ചു മെമ്പർ കെ.പി ജലജ സ്വാഗതവും കെ. മോഹനൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |