ഇരിക്കൂർ:ഡയപ്പർ ഉൾപ്പെടെ ഉള്ള മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് ഡബിൾ ചേംബർ ഇൻസിനേറ്റർ സ്ഥാപിക്കാൻ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത്.ഒന്നര കോടി ചെലവ് വരുന്ന പദ്ധതിക്ക് ടെൻഡറിലേക്ക് കടന്നു. മൂന്ന് മാസത്തിനകം പ്ലാന്റ് പ്രവർത്തനം ആരംഭിക്കും.
ഇരിക്കൂർ ബ്ലോക്ക് പരിധി, സമീപ പഞ്ചായത്തുകൾ, നഗര സഭകൾ എന്നിവിടങ്ങളിൽ നിന്നും ഡയപ്പർ പോലുള്ള മാലിന്യങ്ങൾ ശേഖരിക്കാനുള്ള വിപുലമായ ശേഖരണശൃംഖല ഇതിനായി ഒരുക്കും. കണ്ണൂർ ജില്ലയിലെ ഇത്തരത്തിലുള്ള ആദ്യ
ഡബിൾ ചേംബർ ഇൻസിനേറ്റാണ് ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തിന്റേത്.ബ്ലോക്ക് പഞ്ചായത്തിന് പുറമേ ജില്ലാ പഞ്ചായത്ത്, ഗ്രാമ പഞ്ചായത്തുകൾ, ശുചിത്വ മിഷൻ എന്ന് എന്നിവയുടെ സാമ്പത്തിക പിന്തുണയോടെയാണ് പ്ലാന്റ് സ്ഥാപിക്കുന്നത്.
ആദ്യ ഘട്ട പ്രവർത്തനത്തിനായി ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് 30 ലക്ഷം ,ജില്ലാ പഞ്ചായത്ത് 25 ലക്ഷം ,പടിയൂർ, പയ്യാവൂർ പഞ്ചായത്തുകൾ 10 ലക്ഷം ,
മയ്യിൽ, കുറ്റിയാട്ടൂർ, ഇരിക്കൂർ ഏരുവേശ്ശി ഗ്രാമ പഞ്ചായത്തുകൾ അഞ്ച് ലക്ഷം ,
ഉളിക്കൽ ഗ്രാമ പഞ്ചായത്ത് രണ്ട് ലക്ഷം വീതം എന്നിങ്ങനെ നീക്കി വെച്ചിട്ടുണ്ട് .
ശേഖരണശംഗലയ്ക്കായി സെമിനാറും
പ്ലാന്റിന്റെ ശേഖരണ ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച സെമിനാർ പ്രസിഡന്റ് അഡ്വ റോബർട്ട് ജോർജ്ജ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ മുനീർ അദ്ധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷൻ ജില്ലാ കോ ഓഡിനേറ്റർ ഇ.കെ. സോമശേഖരൻ , കുറ്റിയാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.റെജി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി.രേഷ്മ, എരുവേശ്ശി പഞ്ചായത്ത് വൈസ് പ്രസിഡന്റ് മധു തോട്ടിയിൽ, പയ്യാവൂർ സ്ഥിരംസമിതി ചെയർപേഴ്സൺ മോഹനൻ മാസ്റ്റർ, ഇരിക്കൂർ സബ്ബ് ഇൻസ്‌പെക്ടർ കെ.വി.സത്യനാഥൻ, ശുചിത്വ മിഷൻ ടെക്നിക്കൽ കൺസൾട്ടന്റ് അർജുൻ എന്നിവർ സംസാരിച്ചു.ബ്ലോക്ക് പഞ്ചായത്ത് എക്സി എൻജിനീയർ ആർ.മനോജ് കുമാർ സ്വാഗതവും ബ്ലോക്ക് ശുചിത്വ ചാർജ് ഓഫീസർ സൽമ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |