തലശ്ശേരി:ദേശ, ഭാഷ,സംസ്‌കാര ഭേദമില്ലാത്ത ദൃശ്യവിസ്മയം സമ്മാനിച്ച തലശ്ശേരി രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശ്ശീല താഴും. സംസ്ഥാന ചലച്ചിത്ര അക്കാഡമിയുടെ നേതൃത്വത്തിൽ തലശ്ശേരി ലിബർട്ടി തിയേറ്റർ സമുച്ചയത്തിൽ സംഘടിപ്പിച്ച മേളയുടെ സമാപനം വൈകീട്ട് അഞ്ച് മണിക്ക് പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ.കേളു ഉദ്ഘാടനം ചെയ്യും.
തലശ്ശേരി നഗരസഭ ചെയർപേഴ്സൺ കെ.എം.ജമുനാറാണി അദ്ധ്യക്ഷത വഹിക്കും.ചടങ്ങിൽ ദേശീയ അവാർഡ് ജേതാവ് വിജയരാഘവനെ നിയമസഭാ സ്പീക്കർ അഡ്വ.എ.എൻ.ഷംസീർ ആദരിക്കും. ചലച്ചിത്ര അക്കാഡമി ചെയർപേഴ്സൺ പ്രേംകുമാർ ആമുഖഭാഷണം നടത്തും. അക്കാഡമി സെക്രട്ടറി സി അജോയ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി.സനിൽ, എം.പി. ശ്രീഷ, എം.കെ.സെയ്തു, കെ.കെ.മണിലാൽ, സി കെ.രമ്യ, ഡെലിഗേറ്റ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ.വി.പ്രദീപൻ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |