
പയ്യന്നൂർ : സുന്നി മഹല്ല് ഫെഡറേഷൻ പയ്യന്നൂർ മേഖല കമ്മറ്റി സംഘടിപ്പിക്കുന്ന വഖഫ് സെമിനാർ നാളെ പെരുമ്പ സ്റ്റീക്ക് ഹൗസ് ഓഡിറ്റോറിയത്തിൽ നടക്കും.രാവിലെ 10ന് മേഖല പ്രസിഡന്റ് ടി.വി. അഹമ്മദ് ദാരിമിയുടെ അദ്ധ്യക്ഷതയിൽ കെ.ടി.സഹദുള്ള ഉദ്‌ഘാടനം ചെയ്യും. ഫെഡറേഷൻ സി ഇ.ഒ അഡ്വ.ബഷീർ കല്ലേപ്പാടം വിഷയമവതരിപ്പിക്കും. ജില്ല ജനറൽ സെക്രട്ടറി മഹമൂദ് അള്ളാംകുളം, ജില്ല, മേഖല ഭാരവാഹികൾ തുടങ്ങിയവർ സംസാരിക്കും. മേഖല പരിധിയിലെ പയ്യന്നൂർ, പെരുമ്പ, പിലാത്തറ, മാതമംഗലം, പുളിങ്ങോം തുടങ്ങിയ റെയ്ഞ്ചുകളിലെ മഹല്ലുകളുടെ ഭാരവാഹികൾ, ഖത്തീബുമാർ, ഉസ്താദുമാർ തുടങ്ങിയർ സംബന്ധിക്കും.വാർത്ത സമ്മേളനത്തിൽ എസ്.കെ.പി. അബ്ദുൽഖാദർ ഹാജി, ഇഖ്‌ബാൽ കോയിപ്ര, ടി.പി.മുഹമ്മദ് കുഞ്ഞി ഹാജി, കെ.ജമാൽ ഹാജി, വി.കെ.പി ഇസ്മാഈൽ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |