
കണ്ണൂർ:കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ ഏഴു വാർഡുകളിൽ വിജയിച്ച് മുഴുപ്പിലങ്ങാട് പഞ്ചായത്തിൽ ഭരണം നേടിയ സി.പി.എമ്മിന് എസ്.ഡി.പി.ഐ പിന്തുണയെന്ന ആരോപണത്തെയും നേരിടേണ്ടിവന്നു. മുഖ്യമന്ത്രി സാക്ഷാൽ പിണറായി വിജയന്റെ മണ്ഡലത്തിൽ പെട്ട ഈ പഞ്ചായത്തിൽ നാല് അംഗങ്ങളുള്ള എസ്.ഡി.പി.ഐ എതിർപ്പുന്നയിക്കാത്തതാണ് സി.പി.എമ്മിന് ഭരണത്തിൽ തുടരാൻ സാധിച്ചതിന് പിന്നിൽ.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് നാല് വാർഡുകളിലാണ് ജയിക്കാനായത്. ഭരണം നിർണയിച്ചത് എസ്.ഡി.പി.ഐയുടെ രാഷ്ട്രീയ നിലപാടായിരുന്നു. ഫലത്തിൽ എസ്.ഡി.പി.ഐ എൽ.ഡി.എഫിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഈ 'പിന്തുണ' കടുത്ത രാഷ്ട്രീയ വിവാദങ്ങൾക്കാണ് ഇടയാക്കിയത്.
സി.പി.എമ്മിന്റെ കോട്ടയെന്ന് കരുതിയ രണ്ടു വാർഡുകളിലാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എസ്. ഡി.പി.ഐ വിജയിച്ചത്. യുഡിഎഫിന്റെ രണ്ടു വാർഡുകളും അവർ പിടിച്ചെടുത്തു. നാലു വാർഡുകളിലും സി.പി.എം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുവെന്നതാണ് യു.ഡി.എഫിന്റെ ആക്ഷേപം. സി.പി.എമ്മിന്റെ അടവുനയമായിരുന്നു ഇതെന്നാണ് യു.ഡി.എഫിന്റെ ആരോപണം. മുഴപ്പിലങ്ങാട്ടെ തീരദേശ വോട്ടുകളിൽ ഗണ്യമായ മാറ്റമുണ്ടായെങ്കിലും എൽ.ഡി.എഫിന് അധികാരം നിലനിർത്താനായത് ഈ സവശേഷ സാഹചര്യം മൂലമാണെന്നും യു.ഡി.എഫ് ആരോപിക്കുന്നു.
.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |