SignIn
Kerala Kaumudi Online
Wednesday, 07 January 2026 1.07 PM IST

കണ്ണൂർ കോർപ്പറേഷനിൽ എൽ.ഡി.എഫ് പട്ടിക റെഡി സി.പി.എം 43 ഡിവിഷനുകളിൽ

Increase Font Size Decrease Font Size Print Page
vote

രാജീവ് കൾച്ചറൽ ഫോറത്തെ സഹകരിപ്പിക്കാൻ സാദ്ധ്യത

കണ്ണൂർ: കോർപ്പറേഷനിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സി.പി.എം ജില്ല സെക്രട്ടറി കെ.കെ രാഗേഷാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ആകെയുള്ള 56 ഡിവിഷനുകളിൽ സി.പി.എം 43,​ സി.പി.ഐ 6, ഐ.എൻ.എൽ 3,​​ ആർ.ജെ.ഡി, കോൺഗ്രസ്(എസ്)​,​ ജനതാദൾ,​ കേരളകോൺഗ്രസ്(എം)​ ഓരോ സീറ്റുകളിലുമാണ് മത്സരിക്കുന്നത്. എളയാവൂർ നോർത്ത്,​ അതിരകം,​ ആലിങ്കീൽ,​പള്ളിപ്പൊയിൽ എന്നീ നാല് ഡിവിഷനുകൾ ഒഴിച്ചുനിർത്തിയാണ് പ്രഖ്യാപനം.

​ കോൺഗ്രസ് വിമതൻ പി.കെ രാഗേഷ് പക്ഷത്തെ സഹകരിപ്പിക്കാനുള്ള ആലോചനയും എൽ.ഡി.എഫിൽ നടക്കുന്നുണ്ട്. കോർപ്പറേഷൻ നടത്തുന്ന അഴിമതിക്കെതിരായി ആര് രംഗത്ത് വന്നാലും പിന്തുണക്കുമെന്ന് സി.പി.എം ജില്ലാസെക്രട്ടറി കെ.കെ രാഗേഷ് പറഞ്ഞു.

സ്ഥാനാർത്ഥികൾ ഇവർ

സി.പി.എം

കെ സീത( കുന്നാവ്), എൻ.ഷാജി (കൊക്കേൻപാറ), സരിത ധീരജ് (തളാപ്പ് ), വി.പുരുഷോത്തമൻ (പൊടിക്കുണ്ട്), എ വിദ്യ( കൊറ്റാളി), എസ്.എം ഷക്കീൽ (കക്കാട്), കെ.സുനിൽ( തുളിച്ചേരി), വി രവികൃഷ്ണൻ (കക്കാട് നോർത്ത് ), പി.പി അശോകൻ (പള്ളിപ്രം), കെ.ലിപിന (വലിയന്നൂർ ), കെ.സരസ്വതി ടീച്ചർ ( ചേലോറ ),
കെ.കെ പ്രീത (മാച്ചേരി ), സി.സി ഗംഗാധരൻ (കാപ്പാട്), കെ.കെ വിജിന (എളയാവൂർ സൗത്ത്), പി.ജിഷ (മുണ്ടയാട് ), ഒ.വി നിജേഷ് (കാപ്പിച്ചേരി), ഡോ. കെ.സി വത്സല (മേലെ ചൊവ്വ),ഇ.സുനില (താഴെ ചൊവ്വ), കെ.ലീന (കീഴ്ത്തള്ളി ), വി.കെ പ്രകാശിനി (തിലാന്നൂർ), എം.പിയ (ആറ്റടപ്പ ), ടി.പ്രശാന്ത് (എടക്കാട് ), കെ.വി ആരിഫ് (ഏഴര), പി.സുബിദ (കിഴുന്ന ), ടി.സുനില (തോട്ടട ), പി.മഞ്ജുഷ(കാഞ്ഞിര), ടി.കെ പ്രദീപൻ (കുറുവ), റീത്ത ഫർണാണ്ടസ് (പടന്ന ), കെ.ഷഹറാസ്(വെത്തിലപ്പള്ളി), വി.വി ഫാസില (നീർച്ചാൽ), എം.പി.അനിൽകുമാർ (ചൊവ്വ), പി.ഷാനവാസ് (താണ),ഇ.ബീന (സൗത്ത് ബസാർ ), ടി.സുഷമ ( ടെംപിൾ), സി.എം അനിത ( തായത്തെരു),അഡ്വ.പി.വിമലകുമാരി (പയ്യാമ്പലം),ഒ.കെ വിനീഷ് (താളിക്കാവ് ), യു.കെ ശിവകുമാരി (ചാലാട് ), പി.മുകേഷ് (പഞ്ഞിക്കയിൽ)

സി.പി.ഐ

വെള്ളോറ രാജൻ (എടചൊവ്വ), എൻ.ഇ പ്രിയംവദ (പള്ളിക്കുന്ന്), എം.വി സവിത (അത്താഴക്കുന്ന്), പി.അനിൽകുമാർ(വാരം) എം.കെ ഷാജി (ആദികടലായി), മെഹ്സിന സലീം (കസാനക്കോട്ട) .

ഐ.എൻ.എൽ

ടി.കെ അഷറഫ് (ശാദുലി പള്ളി), അസ്‌ലം പിലാക്കീൽ (ആയിക്കര), റുക്കിയത്ത് അസീമ നസ്ലിം (അറക്കൽ)

കോൺഗ്രസ് (എസ്)

എസ് ഐശ്വര്യ(പള്ളിയാംമൂല)

കേരള കോൺഗ്രസ് (മാണി) സ്വതന്ത്രൻ

ആർ.അനിൽകുമാർ(ഉദയംകുന്ന് )

ജെ.ഡി.എസ്

എം.വി ജിനി (ചാല)

ആർ.ജെ.ഡി

എൻ.ഇ ആര്യാദേവി (കാനത്തൂർ ).

വി.കെ പ്രകാശിനി മേയർ സ്ഥാനാർത്ഥി

തിലാന്നൂരിൽ നിന്ന് ജനവിധി തേടുന്ന വി.കെ.പ്രകാശിനിയെയാണ് എൽ.ഡി.എഫ് മേയർ സ്ഥാനത്തേക്ക് അവതരിപ്പിക്കുന്നത്. മുൻ എടക്കാട് ബ്ളോക്ക് പഞ്ചായത്ത് പ്രസി‌ഡന്റ്,​ ചേലോറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. താളിക്കാവിൽ നിന്ന് ജനവിധി തേടുന്ന ഒ.കെ വിനീഷിനെ ഡെപ്യൂട്ടി മേയർ സ്ഥാനം ലക്ഷ്യമിട്ടും രംഗത്തിറക്കിയിട്ടുണ്ട്.

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY