
തളിപ്പറമ്പ്:യംഗ്സ്റ്റേഴ്സ് മോറാഴയുടെ നേതൃത്വത്തിൽ ഒന്നാമത് മോറാഴ ഫുട്‌ബോൾ പ്രീമിയർ ലീഗ് ഈ മാസം 21 മുതൽ 2026 ജനുവരി 25 വരെ മുതുവാനി മിനി സ്റ്റേഡിയത്തിൽ നടക്കും. ആന്തൂർ നഗരസഭ ചെയർപേഴ്സൺ 21ന് വി സതീദേവി ഉദ്ഘാടനം ചെയ്യും.മോറാഴ വില്ലേജിലെ റെഡ്ബുൾ എഫ്.സി,മിറാക്കിൾ എഫ്.സി, കിംഗ് യുണൈറ്റഡ് എഫ്.സി,നൈറ്റ് ഹണ്ടറേഴ്സ് എഫ്.സി, എമിറേറ്റ് എഫ്.സി, ഷൂട്ടേഴ്സ് എഫ്.സി എന്നീ ടീമുകൾ മത്സരിക്കും. വിജയികൾക്ക് പ്രൈസ് മണി, ട്രോഫികൾ സമ്മാനിക്കും. എല്ലാ ഞായറാഴ്ചയും നാല് മണി മുതൽ മൂന്ന് മത്സരങ്ങൾ നടക്കും. ഉദ്ഘാടനത്തിന്റെ ഭാഗമായി ബൈക്ക് റാലി നടത്തും.ഫൈനൽ ജനുവരി 25 ന് വൈകുന്നേരം 3 മണി മുതൽ നടക്കും.വാർത്താസമ്മേളനത്തിൽ കെ.വികാസ് കുമാർ,സി സുനിൽ സി,കെ.പ്രിജേഷ് , സായുജ് കൃഷ്ണൻ,എ.അൻഷാദ് ,എം.ഉല്ലാസ് പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |