
നീലേശ്വരം:നഗരസഭ ബസ് സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്സ് യാർഡിന്റെ പണി തുടങ്ങി.ഇന്നലെ രാവിലെയാണ് ആദ്യഘട്ടം കോ ൺ ക്രീറ്റിന്റെ പണി തുടങ്ങി. കമ്പി പാകി കോൺക്രീറ്റ് അടക്കം മൊത്തം മൂന്ന് ഘട്ടമായാണ് കോൺക്രീറ്റ് ചെയ്യേണ്ടത്.ഇതിന് ഏകദേശം ഒരു മാസത്തോളം വേണ്ടിവരും. ജനുവരിയോടെ മാത്രമെ ബസ്സുകൾ യാർഡിൽ കയറിയിറങ്ങാൻ തുടങ്ങുകയുള്ളു.നവംബർ 30നാണ് ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തത്. ചില സാങ്കേതിക കാരണങ്ങളാൽ അന്ന് യാർഡിന്റെ പണി പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. സാങ്കേതിക കുരുക്കുകൾ എല്ലാം തീർന്നതിന് ശേഷമാണ് പണി ആരംഭിച്ചത്. യാർഡ് പൂർത്തിയാവുന്നതോടെ ബസുകൾ സ്റ്റാൻഡിൽ കയറുന്നതോടെ കഴിഞ്ഞ ഒന്നരവർഷമായി നീലേശ്വരത്ത് യാത്രക്കാർ അനുഭവിച്ചുവരുന്ന ദുരിതത്തിന് അറുതിയാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |