
കാഞ്ഞങ്ങാട് : രാവണീശ്വരം കോതോളംകര ദുർഗ്ഗാഭഗവതി ക്ഷേത്രം നവീകരണകലശത്തിനും ഒറ്റത്തിറ മഹോത്സവത്തിനും ഒരുക്കങ്ങൾ പൂർത്തിയായതായി എൻ.കുഞ്ഞിക്കേളു നമ്പ്യാർ, ജനറൽ കൺവീനർ വി.വി. ഗോവിന്ദൻ, ക്ഷേത്രം പ്രസിഡന്റ് എൻ.അശോകൻ നമ്പ്യാർ, ക്ഷേത്രം സെക്രട്ടറി അനീഷ്, സോവനീർ കമ്മിറ്റി കൺവീനർ രവീന്ദ്രൻ രാവണീശ്വരം, ആഘോഷ കമ്മിറ്റി ട്രഷറർ കെ.വി പ്രവീൺകുമാർ എന്നിവർ അറിയിച്ചു.
അരവത്ത് കെ.യു.പത്മനാഭപട്ടേരി മുഖ്യകാർമ്മികത്വം വഹിക്കും. 21ന് രാവിലെ 10ന് കലവറ ഘോഷയാത്ര. 22ന് വൈകിട്ട് 5ന് ആചാര്യ വരവേൽപ്പ്. വൈകിട്ട് ആറിന് സാംസ്കാരിക സമ്മേളനം സി എച്ച്.കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്യും. വി.കെ.സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തും. 23ന് മഹാഗണപതിഹോമം.വൈകീട്ട് 3ന് പൂരക്കളി സെമിനാർ ടി.ഐ.മധുസൂദനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. 25ന് പകൽ 9.41 നും 10.37നും ഇടയിൽ ഉപദേവത പ്രതിഷ്ഠ.29 നു. രാത്രി 8ന് നാരന്തട്ട തറവാട്ടിൽ പൊട്ടൻ തെയ്യം വിളക്കിലരിയോടെ ഉത്സവം സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |