
പയ്യന്നൂർ: ഒരു മാസം നീണ്ട് നിൽക്കുന്ന പയ്യന്നൂർ എക്സ്പോ വിനോദ വ്യാപാര വിപണന മേള 23 മുതൽ പൊലീസ് മൈതാനിയിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വൈകീട്ട് 6ന് ടി.ഐ.മധുസൂദനൻ എം.എൽ.എ.ഉദ്ഘാടനം ചെയ്യും. റോബോട്ടിക് ബട്ടർഫ്ലൈ, വിവിധ വിപണന സ്റ്റാളുകൾ , ഫുഡ് കോർട്ട് , കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉല്ലസിക്കാവുന്ന അമ്യൂസ്മെൻ്റ് പാർക്ക്, ദിവസേന വിവിധ കലാപരിപാടികൾ തുടങ്ങിയവ മേളയുടെ ആകർഷണങ്ങളാണ്. എല്ലാ ദിവസവും വൈകീട്ട് 4 മുതൽ ഒൻപതര വരെയാണ് പ്രവേശനമെന്ന് സംഘാടകരായ ഡി.ജെ.അമ്യൂസ്മെന്റ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വി.എസ്. ബെന്നി , രഘുനാഥ് മുഴുപ്പിലങ്ങാട്, അനിൽ ചിത്രാഞ്ജലി സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |