
പയ്യന്നൂർ: എസ്.ഐ.ആറുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിനും പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെടുന്ന അർഹരായ വോട്ടർമാരെ കൂട്ടിച്ചേർക്കുന്നതിനുള്ള പ്രവർത്തനങ്ങൾസംഘടിപ്പിക്കുന്നതിനു
മഹല്ല് തലങ്ങളിൽ കാമ്പയിൻ സംഘടിപ്പിക്കുവാനും 22ന് കണ്ണൂരിൽ നടക്കുന്ന ശിൽപശാലയിൽ പഞ്ചായത്ത് തലങ്ങളിൽ നിന്ന് പ്രതിനിധികളെ പങ്കെടുപ്പിക്കാനും മണ്ഡലം മുസ്ലിം കോ-ഓർഡിനേഷൻ കമ്മിറ്റി യോഗം തീരുമാനിച്ചു.മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി കെ.ടി.സഹദുള്ള അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം പ്രസിഡന്റ് കെ.കെ.അഷ്റഫ്, ടി.പി.മുഹമ്മദ് കുഞ്ഞിഹാജി, പി.വി.ഹസ്സൻകുട്ടി, ടി.വി.അഹമ്മദ്, കാത്തീം രാമന്തളി , എം.ടി.പി. മുഹമ്മദ ഇഖ്ബാൽ, എ.പി.ഹാരിസ്, മുഹമ്മദ് രാമന്തളി , ജമാൽ കടന്നപ്പള്ളി തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |