
മടിക്കൈ:ബാലവികാസ കേന്ദ്ര സമന്വയ സമിതികേരളം, കാഞ്ഞങ്ങാട് സേവാഭാരതി എന്നിവയുടെ ആഭിമുഖ്യത്തിൽ ഏച്ചിക്കാനം വൃന്ദാവനം ബാലസദനത്തിൽ 25 മുതൽ 27 വരെ ഹേമന്ത ശിബിരം സംഘടിപ്പിക്കും. 25ന് രാവിലെ 10ന് ഡോ.ശശിധരറാവു ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് സേവാ ഭാരതിപ്രസിഡന്റ് ഗുരുദത്ത് റാവു അദ്ധ്യക്ഷത വഹിക്കും. ഷൈനി ഐസക് വിശിഷ്ടാതിഥിയാകും.തുടർന്ന് ദുരന്ത നിവാരണ ക്ലാസ്. ഉച്ച മുതൽ കളരിപ്പയറ്റ്, സംഗീത സദസ് ,ഭക്തിഗാന മത്സരം എന്നിവ നടക്കും. 26ന് രാവിലെ 10ന് ആരോഗ്യ പരിരക്ഷയിൽ ബോധവത്കരണ ക്ലാസ്. തുടർന്ന് ക്രാഫ്റ്റ് നിർമ്മാണം അവതരണം,കവിതാലാപനം മത്സരം. 27ന് രാവിലെ 10ന് സുരേഷ് കല്യാൺ റോഡിന്റെ മാജിക്, കായിക മത്സരം. ഉച്ചയ്ക്ക് 2ന് രാമചന്ദ്രൻ കുറ്റിക്കോൽ ക്ലാസെടുക്കും. വൈകിട്ട് സമാപന ഡോ.രാഘവേന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്യും. സേവാഭാരതി കാഞ്ഞങ്ങാട് സെ ക്രട്ടറി വി.രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |