
തളിപ്പറമ്പ്: പി.ടി.തോമസ്സിന്റെ നാലാം ചരമദിനത്തിൽ മാനവസംസ്‌കൃതി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തളിപ്പറമ്പ് കോൺഗ്രസ്സ് മന്ദിരത്തിൽ അനുസ്മരണം നടത്തി.കെ.പി.സി.സി. സംസ്‌കാര സാഹിതി സംസ്ഥാന വൈസ് ചെയർമാൻ എം.പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു.ജില്ലാ ചെയർമാൻ ഇ.ടി. രാജീവൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി വി.വി.വിജയൻ , ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.കെ.സരസ്വതി, എം.എൻ പൂമംഗലം, പി.ഗംഗാധരൻ ,സി.വി. സോമനാഥൻ , സി.കെ.സായൂജ് ,രാജീവൻ വെള്ളാവ് എന്നിവർ പ്രസംഗിച്ചു.അഡ്വ.സക്കറിയ കായക്കൂൽ, വി.പി.ഗോപിനാഥൻ ,മാവില പത്മനാഭൻ , ഇ.ടി.ഹരീഷ്, കെ.എൻ.അഷറഫ് ,പി.സോമൻ , പി.വി.നാണു, കെ.പ്രഭാകരൻ എന്നിവർ പുഷ്പാർച്ചനയ്ക്ക് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |