
പേരാവൂർ:കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂർ ജില്ല സമ്മേളനം ഫെബ്രുവരി 7,8 തീയ്യതികളിൽ വേക്കളം പെരുന്തോടി യു.പി സ്കൂളിൽ നടക്കും. സംഘാടകസമിതി രൂപീകരണയോഗം വേക്കളം എയ്ഡഡ് യു.പി.സ്കൂളിൽ ജില്ലാ പഞ്ചായത്ത് അംഗം നവ്യ സുരേഷ് ഉദ്ഘാടനം ചെയ്തു. കോളയാട് പഞ്ചായത്ത് അംഗം ടി.ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ കെ.വിനോദ്കുമാർ പരിപാടി വിശദീകരിച്ചു വി.വി.വത്സല ഒ.പ്രതീശൻ, ഡോ. ഗീതാനന്ദൻ, കെ.പി.സുരേഷ് കുമാർ, കെ.ടി.ജോസഫ് പി.കെ. സുധാകരൻ എം.വി മുരളീധരൻ എൻ.സരസിജൻ തുടങ്ങിയവർ സംസാരിച്ചു. പരിഷത്ത് ജില്ലാ സെക്രട്ടറി ബിജു നിടുവാലൂർ സ്വാഗതം പറഞ്ഞു.പി.പ്രഹ്ലാദൻ ചെയർമാനായും പി.പ്രേമവല്ലി കൺവീനറായും സ്വാഗത സംഘം രൂപീകരിച്ചു. തൊഴിലുറപ്പും സാമൂഹ്യ സുരക്ഷിതത്വവും സെമിനാർ , നാടകയാത്ര, ജനകീയാരോഗ്യ പരിപാടി, പുസ്തക പ്രചരണം ക്ലാസ്സുകൾ എന്നിവ സമ്മേളനത്തിന്റെ ഭാഗമായി നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |