
കാഞ്ഞങ്ങാട്: രാവണേശ്വരം ഗവ.ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ യു.പി സ്കൂളിൽ സപ്തദിന സഹവാസ ക്യാമ്പ് ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ.സബീഷ് ഉദ്ഘാടനം ചെയ്തു. അജാനൂർ ഗ്രാമപഞ്ചായത്ത് മെമ്പർ വി.വി.തുളസി അദ്ധ്യക്ഷത വഹിച്ചു. ആർ.പ്രീതി ക്യാമ്പ് വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.കെ.മഞ്ജിഷ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ കെ.വി.സുകുമാരൻ, എ.തമ്പാൻ, ദീപ വിനോദൻ, വേലാശ്വരം ഗവൺമെന്റ് യു.പി. സ്കൂൾ പി.ടി.എ പ്രസിഡന്റ് പി.വിനോദ്, രാവണേശ്വരം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ പ്രധാനാദ്ധ്യാപിക എൻ.എം. ശ്രീരേഖ, വി.പവിത്രൻ, പ്രകാശൻ, രാവണേശ്വരം സ്കൂൾ അദ്ധ്യാപിക പി.ജെ.രശ്മിരാജ് എന്നിവർ സംസാരിച്ചു. എ.ആശാലത സ്വാഗതവും എൻ.എസ്.എസ് വളണ്ടിയർ സെക്രട്ടറി സി വി.ശിവാനി നന്ദിയും പറഞ്ഞു.ക്യാമ്പ് ജനുവരി ഒന്നിന് സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |