
കാസർകോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പും പ്രസിഡന്റ് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായപ്പോൾ കാസർകോട് ജില്ലയിൽ 18 പഞ്ചായത്തുകൾ യു.ഡി എഫ് ഭരിക്കും. ഇടതുമുന്നണി 14 ഗ്രാമ പഞ്ചായത്തുകളിൽ അധികാരത്തിൽ എത്തിയപ്പോൾ ജില്ലയിലെ അഞ്ച് ഗ്രാമ പഞ്ചായത്തുകളിൽ ഭരണം ഉറപ്പിക്കാൻ ബി. ജെ. പിക്ക് കഴിഞ്ഞു. കാസർകോട്, മഞ്ചേശ്വരം നിയമസഭാ മണ്ഡലങ്ങളിൽ ഒരു ഗ്രാമ പഞ്ചായത്തിലും ഭരണം പിടിക്കാൻ ഇത്തവണ എൽ. ഡി. എഫിന് കഴിഞ്ഞില്ല. നിലവിൽ ഉണ്ടായിരുന്ന പഞ്ചായത്തുകളിൽ ഭരണം നഷ്ടപ്പെടുകയും ചെയ്തു.
മഞ്ചേശ്വരം, മീഞ്ച, പൈവളിഗെ, വോർക്കാടി, മംഗൽപാടി, കുമ്പള, മൊഗ്രാൽ പുത്തൂർ, ചെങ്കള, മുളിയാർ, പുത്തിഗെ, എൻമകജെ, ദേലമ്പാടി, ചെമ്മനാട്, കള്ളാർ, ബളാൽ, ഈസ്റ്റ് എളേരി, വലിയപറമ്പ്, തൃക്കരിപ്പൂർ എന്നീ ഗ്രാമ പഞ്ചായത്തുകളിലാണ് യു ഡി എഫിന് ഭരണം ലഭിച്ചത്. പടന്ന, ചെറുവത്തൂർ, കയ്യൂർ ചീമേനി, പിലിക്കോട്, മടിക്കൈ, കിനാനൂർ കരിന്തളം, വെസ്റ്റ് എളേരി, കോടോം ബേളൂർ, പനത്തടി, അജാനൂർ, പള്ളിക്കര, ഉദുമ, കുറ്റിക്കോൽ, ബേഡഡുക്ക ഗ്രാമ പഞ്ചായത്തുകളാണ് എൽ ഡി എഫ് ഭരിക്കുക. ബദിയടുക്ക, കാറഡുക്ക, കുമ്പഡാജെ, മധൂർ, ബെള്ളൂർ ഗ്രാമ പഞ്ചായത്തുകളിൽ ബി.ജെ.പി ഭരണത്തിൽ വന്നു. പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്തിൽ ക്വോറം തികയാതെ വന്നതിനാൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് മാറ്റിവെച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |