SignIn
Kerala Kaumudi Online
Thursday, 23 April 2026 9.57 PM IST

ഇടവിള കിറ്റ് വിതരണം

Increase Font Size Decrease Font Size Print Page
idavila
ഇടവിളകിറ്റ് വിതരണ ഉദ്ഘാടനം ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അർജുൻ പവിത്രൻ നിർവഹിക്കുന്നു

ന്യൂ മാഹി: കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഇടവിള കൃഷി പ്രോത്സാഹനം എന്ന പദ്ധതിയുടെ ഭാഗമായി ഇരുന്നോറോളം കർഷകർക്ക് ഇടവിളയ്ക്കായുള്ള നടീൽ വസ്തുക്കളടങ്ങിയ കിറ്റ് വിതരണം നടത്തി. പദ്ധതിയുടെ വിതരണ ഉദ്ഘാടനം ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അർജുൻ പവിത്രൻ നിർവഹിച്ചു. ന്യൂ മാഹി ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതി 2025-26ൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. ഇഞ്ചി, മഞ്ഞൾ, ചേന, ചേമ്പ്, കാച്ചിൽ, കൂവ്വ, കൂർക്ക, ചെറുകിഴങ്ങ് തുടങ്ങിയവയുടെ നടീൽ വസ്തുക്കളാണ് വിതരണം ചെയ്തത്. ചടങ്ങിൽ ന്യൂ മാഹി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ സെയിത്തു അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.എ ഷർമിരാജ്, വാർഡ് മെമ്പർമാരായ കെ.എം അപർണ, എ.സി രേഷ്മ, കൃഷി ഓഫീസർ എം.ഒ അങ്കിത തുടങ്ങിയവർ പങ്കെടുത്തു.

TAGS: LOCAL NEWS, KANNUR, KIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.