SignIn
Kerala Kaumudi Online
Thursday, 19 September 2024 6.09 AM IST

യുവാഗ്നി പര്യടനം ഇന്ന് സമാപിക്കും

Increase Font Size Decrease Font Size Print Page
kudumbasree
കുടുംബശ്രീ ജില്ലാ മിഷന്‍ കലാജാഥ യുവാഗ്‌നി മുന്നാട് പീപ്പിള്‍ കോളേജില്‍ പരിപാടി അവതരിപ്പിക്കുന്നു

കാസർകോട്: സംസ്ഥാന കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ രൂപീകരിക്കുന്ന കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പിന്റെ പ്രാധാന്യവും ആവശ്യകതയും ഓർമ്മിപ്പിച്ച് യുവാഗ്‌നി കലാജാഥ പര്യടനം ഇന്ന് സമാപിക്കും. ഗാർഹിക പീഢനങ്ങൾക്കെതിരെയും ഉന്നത വിദ്യാഭ്യാസമുണ്ടായിട്ടും തൊഴിൽരഹിതരായ യുവതികളുടെ പ്രശ്‌നങ്ങളും അവതരിപ്പിക്കുന്ന സ്‌കിറ്റ്, ഫ്‌ളാഷ് മോബ് എന്നിവയുമുൾക്കൊള്ളിച്ചതാണ് കുടുംബശ്രീ ജില്ലാ മിഷൻ തയ്യാറാക്കിയ കലാജാഥ. സമാപന ദിനമായ ഇന്ന് എസ്.എൻ.ട്രസ്റ്റ് കോളേജ് പെരിയ, അംബേദ്കർ കോളേജ് പെരിയ, കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷൻ, നെഹ്‌റു കോളേജ് പടന്നക്കാട്, നീലേശ്വരം മാർക്കറ്റ്, എന്നിവിടങ്ങളിലെ അവതരണങ്ങൾക്ക് ശേഷം ചെറുവത്തൂർ ടൗണിൽ സമാപിക്കും. ഉദയൻ കുണ്ടംകുഴിയാണ് രചനയും സംവിധാനവും നിർവഹിച്ചത്. കുടുംബശ്രീ ജില്ലാ മിഷൻ ജീവനക്കാരാണ് ജാഥാംഗങ്ങൾ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: YUVAGNI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.