SignIn
Kerala Kaumudi Online
Friday, 20 September 2024 12.06 AM IST

ബേക്കൽ കോട്ടയിൽ എൻ.ഡി.ആർ.എഫ് മോക്ഡ്രിൽ

Increase Font Size Decrease Font Size Print Page
kocdril
ബേക്കല്‍ കോട്ടയില്‍ ഡിസംബര്‍ 15 ന് എന്‍.ഡി.ആര്‍.എഫ് മോക്ഡ്രില്‍ നടത്തുന്നത് സംബന്ധിച്ച് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ആലോചനാ യോഗം

കാസർകോട്: ബേക്കൽ കോട്ടയിൽ ഡിസംബർ 15 ന് രാവിലെ എട്ടിന് ദുരന്ത പ്രതികരണ സേനയുടെ മോക്ഡ്രിൽ സംഘടിപ്പിക്കും. എൻ.ഡി.ആർ.എഫിന്റെ നാലാം ബെറ്റാലിയനാണ് ബേക്കലിൽ മോക്ഡ്രിൽ നടത്തുന്നത്. ആസാദീ കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് ചരിത്ര പ്രാധാന്യമുള്ള വിവിധ ഭാഗങ്ങളിൽ പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ട് ദേശീയ ദുരന്ത പ്രതികരണ സേന (എൻ.ഡി.ആർ.എഫ്) മോക്ഡ്രില്ലുകൾ സംഘടിപ്പിച്ചു വരികയാണ്. ബേക്കൽ കോട്ടയ്ക്ക് സമീപമുള്ള കെട്ടിടത്തിൽ ഭൂകമ്പമുണ്ടായാൽ കുഴപ്പത്തിലാകുന്ന പത്ത് പേരെ രക്ഷിക്കുന്നതാണ് മോക്ഡ്രില്ലിൽ. കെട്ടിടത്തിനകത്ത് പെട്ട് പോകുന്ന ആളുകളെ പ്രകൃതി ദുരന്തങ്ങളിലെ രക്ഷാപ്രവർത്തനങ്ങൾക്ക് പ്രത്യേക പരിശീലനം നേടിയ എൻ.ഡി.ആർ.എഫ് രക്ഷിച്ച് പ്രാഥമിക ചികിത്സ നൽകുതാണ് മോക്ഡ്രിലിൽ ഉൾപ്പെടുത്തുക.കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് അദ്ധ്യക്ഷത വഹിച്ചു. എ.ഡി.എം എ.കെ രമേന്ദ്രൻ, എൻ.ഡി.ആർ.എഫ് ഇൻസ്‌പെക്ടർ അർജുൻപാൽ രജ്പുത്, എസ്.ഐ കെ. മനീഷ് എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MOCDRIL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.