SignIn
Kerala Kaumudi Online
Friday, 20 September 2024 1.54 PM IST

ജയരാജനെതിരെ കേസെടുക്കണം:വി.ടി.ബൽറാം

Increase Font Size Decrease Font Size Print Page
balram

കാസർകോട്: വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മൃഗീയമായി ആക്രമിച്ച ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജനെതിരെ കേസെടുക്കണമെന്ന് കെ.പി.സി.സി വൈസ് പ്രസിഡൻ്റ് വി.ടി. ബൽറാം ആവശ്യപ്പെട്ടു. കാസർകോട് ഡി.സി.സി ഓഫീസിൽ വാർത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരുവ് സമരങ്ങളെ അടിച്ചമർത്തുന്നത് ഫാസിസ്റ്റ് രീതിയാണ്. അക്രമത്തിന് സി.പി.എം സംസ്ഥാന സെക്രട്ടറി ആഹ്വാനം നൽകിയിരിക്കുകയാണ്.പ്രതിഷേധങ്ങളെ കായികമായി നേരിടുന്നത് ഫാസിസ്റ്റ് രീതിയാണ്.സ്വർണ്ണ കടത്ത് കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജിവക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും വി.ടി.ബൽറാം പറഞ്ഞു. ഡി സി സി പ്രസിഡൻറ് പി കെ ഫൈസൽ മുൻ പ്രസിഡൻ്റ് ഹക്കീം കുന്നിൽ, കെ. നീലകണ്ഠൻ, കരുൺതാപ്പ എം.കുഞ്ഞമ്പു നമ്പ്യാർ, വിനോദ് കുമാർ പള്ളയിൽ വീട് ഒപ്പമുണ്ടായിരുന്നു

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: VT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.