SignIn
Kerala Kaumudi Online
Friday, 20 September 2024 3.37 AM IST

കെൽട്രോൺ കപ്പാസിറ്റർ കേന്ദ്രം ഉദ്ഘാടനം നാളെ

Increase Font Size Decrease Font Size Print Page
capacitor

കണ്ണൂർ: കെൽട്രോൺ കോംപണന്റ് കോംപ്ലക്സ് ലിമിറ്റഡിന്റെ പുതിയ വികസനപദ്ധതികളായ എം.പി.പി റെക്ടാംഗുലർ കപ്പാസിറ്റർ ഉത്പാദന കേന്ദ്രത്തിന്റെയും ഇലക്ട്രോലൈറ്റിക് കപ്പാസിറ്റർ ഉത്പാദന കേന്ദ്രത്തിന്റെയും പുതിയ വെയർഹൗസിന്റെയും ഉദ്ഘാടനം നാളെ രാവിലെ 11.30ന് വ്യവസായ മന്ത്രി പി. രാജീവ് നിർവ്വഹിക്കുമെന്ന് ബന്ധപ്പെട്ടവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

രണ്ടു കോടി ചെലവഴിച്ച് നിർമ്മിച്ചതാണ് എം.പി.പി റെക്ടാംഗുലർ കപ്പാസിറ്റി ഉത്പാദന കേന്ദ്രം. ഇതുവരെ സിലിണ്ടറിക്കൽ ആകൃതിയിലുള്ള കപ്പാസിറ്ററുകളാണ് കമ്പനി ഉല്പാദിപ്പിച്ചിരുന്നത്. പുതിയ ടെക്‌നോളജി ഉപയോഗിച്ച് ചതുരാകൃതിയിലുള്ളതും ചെറുതുമായ കപ്പാസിറ്ററുകൾ കമ്പനി വിപണിയിലിറക്കും. ഒരു കോടി രൂപ ചെലവഴിച്ച് വിപുലീകരിച്ചതാണ് ഇലക്ട്രേലൈറ്റിക് കപ്പാസിറ്റർ ഉത്പാദന കേന്ദ്രം. പുതിയ വെയർഹൗസിനായി 60 ലക്ഷവും മുതൽമുടക്കി. വാർത്താസമ്മേളനത്തിൽ എം. പ്രകാശൻ, ജോസ് ജോസഫ്, ടി.എസ് അനിൽ, എ.ജി ഹരികൃഷ്ണൻ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KELTRON
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.