പെരിയ: ധാർമ്മികതയാണ് ഭാരതീയ വൈജ്ഞാനിക പാരമ്പര്യത്തിന്റെ അടിസ്ഥാനമെന്ന് റിസർച്ച് ഫോർ റിസർജൻസ് ഫൗണ്ടേഷൻ (ആർ.എഫ്.ആർ.എഫ്) ട്രസ്റ്റിയും ഭാരതീയ ശിക്ഷൺ മണ്ഡൽ (ബി.എസ്.എം) ഓൾ ഇന്ത്യ ഓർഗനൈസിംഗ് സെക്രട്ടറിയുമായ മുകുൾ കനിത്കർ. കേരള കേന്ദ്ര സർവ്വകലാശാലയിൽ ഭാരതീയ വൈജ്ഞാനിക പാരമ്പര്യം എന്ന വിഷയത്തിൽ സംഘടിപ്പിച്ച ശിൽപ്പശാലയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വിശ്വാസത്തിലല്ല, അന്വേഷണാത്മകതയിലാണ് ഭാരതീയ വൈജ്ഞാനിക പാരമ്പര്യം ഊന്നുന്നത്. ഭൂതകാലത്തിന്റെ ഗരിമയിൽ അഭിമാനം കൊള്ളുക എന്നത് മാത്രമല്ല, വർത്തമാനകാലത്തിന്റെ ആവശ്യങ്ങളെ എങ്ങനെ നമ്മുടെ വൈജ്ഞാനിക പാരമ്പര്യം അഭിസംബോധന ചെയ്യുന്നു എന്നതും പ്രധാനമാണ്. വൈജ്ഞാനിക പാരമ്പര്യം പൗരാണികം എന്നതിനൊപ്പം സനാതനവുമാണ്. വിദ്യാഭ്യാസത്തിന് മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ പ്രദേശത്തിന്റെയോ അതിർത്തികളില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗവേഷണത്തിൽ സഹകരണം
ഗവേഷണ രംഗത്ത് സഹകരിച്ചു പ്രവർത്തിക്കുന്നതിന് റിസർച്ച് ഫോർ റിസർജൻസ് ഫൗണ്ടേഷനുമായി കേരള കേന്ദ്ര സർവ്വകലാശാല ധാരണാപത്രം ഒപ്പുവെച്ചു. സർവ്വകലാശാലക്കുവേണ്ടി രജിസ്ട്രാർ ഡോ.എം.മുരളീധരൻ നമ്പ്യാരും ആർ.എഫ്.ആർ.എഫിനെ പ്രതിനിധീകരിച്ച് ട്രസ്റ്റി മുകുൾ കനിത്കറുമാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്. വൈസ് ചാൻസലർ പ്രൊഫ.എച്ച്.വെങ്കടേശ്വർലു ഉദ്ഘാടനം ചെയ്തു. ഡീൻ അക്കാദമിക് അമൃത് ജി.കുമാർ, നോഡൽ ഓഫീസർ പ്രൊഫ.എ.കെ.മോഹൻ, പ്രോഗ്രാം കൺവീനർ പ്രൊഫ.വി.പി.ജോഷിത്ത്, ബി.എസ്.എം സംസ്ഥാന അദ്ധ്യക്ഷൻ ഡോ.ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |