കണ്ണൂർ: എസ്.എഫ്.ഐ പതിനേഴാമത് അഖിലേന്ത്യാ സമ്മേളന നഗരിയിൽ ഉയർത്തുന്നതിനുള്ള പതാകയും വഹിച്ചുകൊണ്ടുള്ള പതാക ജാഥയ്ക്ക് കണ്ണൂരിൽ സ്വികരണം നൽകി. കാൾടെക്സിൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണത്തിൽ മുൻ സംസ്ഥാന സെക്രട്ടറി ടി.വി രാജേഷ്, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി സരിൻ ശശി, സംഘാടക സമിതി ചെയർമാൻ പ്രശാന്തൻ എന്നിവർ സംസാരിച്ചു. ജാഥ ലീഡർ വി.എ വിനീഷ്, ജാഥ മാനേജർ അക്ഷയ്, ജാഥ അംഗം ആദർശ് എം സജി, സംസ്ഥാന സെക്രട്ടറി പി.എം അർഷോ, പ്രസിഡന്റ് കെ. അനുശ്രീ എന്നിവർ പങ്കെടുത്തു. ഡിസംബർ 13 മുതൽ 16 വരെ ഹൈദരാബാദിലാണ് സമ്മേളനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |