SignIn
Kerala Kaumudi Online
Thursday, 19 September 2024 3.20 AM IST

കേരള കൗമുദി വാർഷികാഘോഷങ്ങൾക്ക് തുടക്കം  ജനകീയമായി ആദരസമ്മേളനം 

Increase Font Size Decrease Font Size Print Page
janani
കൈ​ത​ക്കാ​ട് ​പ​തി​മൂ​ന്നാം​ ​വാ​ർ​ഡി​ലെ​ ​ജ​ന​നി​ ​കു​ടും​ബ​ശ്രീ അംഗങ്ങളെ മന്ത്രി പി. പ്രസാദ് ആദരിച്ചപ്പോൾ

ചെറുവത്തൂർ: കേരള കൗമുദി 112-ാം വാർഷികാഘോഷത്തിന്റെയും മലബാറിൽ നിന്ന് കേരള കൗമുദി പ്രസിദ്ധീകരണം തുടങ്ങിയതിന്റെ നാല്പതാം വാർഷികാഘോഷത്തിന്റെയും കണ്ണൂർ, കോഴിക്കോട് യൂണിറ്റ് തല ആഘോഷങ്ങൾക്ക് കാസർകോട് ജില്ലയിലെ ചെറുവത്തൂരിൽ തുടക്കമായി. കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്‌ഘാടനം ചെയ്ത പരിപാടിയിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവരെയും തൃക്കരിപ്പൂർ മണ്ഡലത്തിലെയും ചെറുവത്തൂർ ഗ്രാമ പഞ്ചായത്തിലെയും മികച്ച കുടുംബശ്രീ സംരംഭകരെയും ആദരിച്ചു. ഉദ്‌ഘാടന പരിപാടിയിലും തുടർന്ന് നടന്ന ആദരസമ്മേളനത്തിലും വനിതകൾ ഉൾപ്പെടെ വൻ ജനപങ്കാളിത്തമായിരുന്നു.

എസ്.എൻ.ഡി.പി യോഗം വനിതാ സംഘം കേന്ദ്ര സമിതി അംഗം ശാന്ത കൃഷ്ണനും സംഘവും ആലപിച്ച ദൈവദശകം പ്രാർത്ഥനയോടെയാണ് ചടങ്ങ് ആരംഭിച്ചത്. ദേശീയ ഹിന്ദി പ്രചാരകനും രാഷ്ട്രഭാഷയുടെ പുരോഗതിക്കായി ജീവിതം ഉഴിഞ്ഞുവയ്ക്കുകയും ചെയ്ത കുളങ്ങര നാരായണൻ മാസ്റ്റർ, കേന്ദ്ര സർവ്വീസിൽ നിന്ന് വളണ്ടിയർ റിട്ടയർമെന്റെടുത്ത് കൊടക്കാട് ഗ്രാമത്തിൽ കാർഷിക വിപ്ലവത്തിന് തുടക്കം കുറിച്ച മികച്ച ജൈവ കർഷകൻ രവീന്ദ്രൻ കൊടക്കാട്, കേരള കൗമുദിയുടെ അടുത്ത ബന്ധുവും പ്രമുഖ കോൺട്രാക്ടറും നിശ്ചയദാർഢ്യത്തിന്റെ കരുത്തുമായി സാമൂഹ്യസേവനം നടത്തുന്ന ചായ്യോത്തെ സി. നാരായണൻ, ദേശീയ അവാർഡ് ജേതാവും പ്രശസ്ത അദ്ധ്യാപകനുമായ കെ.എം അനിൽകുമാർ, പ്രമുഖ ആയ്യുർവ്വേദ ചികിത്സകനും റിട്ടയേർഡ് ഡി.എം.ഒയുമായ ഡോ. കെ.വി ഭാസ്കരൻ, സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രതിനിധിയും മാണിയാട്ട് നാടക ഗ്രാമത്തിന്റെ നേതൃനായകനുമായ ശോഭ ബാലൻ, മികച്ച സംരംഭങ്ങളും കൃഷിയും ചെയ്യുന്ന പെൺകൂട്ടായ്മ ചെറുവത്തൂർ പഞ്ചായത്തിലെ കൈതക്കാട് പതിമൂന്നാം വാർഡിലെ ജനനി കുടുംബശ്രീ, കുടുംബശ്രീ സംരംഭമായ പൊന്മാലം തനിമ ചിപ്സ് ആൻഡ് പിക്കിൾസ്, പൊതാവൂർ മിലൻ ക്ളോത്തിംഗ് യൂണിറ്റ് എന്നിവരെ മന്ത്രി പി പ്രസാദ് പൊന്നാടയണിയിച്ചും ഉപഹാരം സമ്മാനിച്ചും ആദരിച്ചു. ചടങ്ങിൽ സി.പി.ഐ നേതാക്കളായ ബങ്കളം കുഞ്ഞികൃഷ്ണൻ, എം. ഗംഗാധരൻ, മുകേഷ് ബാലകൃഷ്ണൻ, എം. അമ്പൂഞ്ഞി, മിൽമ ഡയറക്ടർ പി.പി. നാരായണൻ, പിലിക്കോട് പഞ്ചായത്ത് മെമ്പർ രവീന്ദ്രൻ മാണിയാട്ട്, എസ്.എൻ.ഡി.പി യോഗം വനിതാ സംഘം കേന്ദ്ര സമിതി അംഗം ശാന്ത കൃഷ്ണൻ, എൻ.സി.പി ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി കൃഷ്ണൻ, ഷീല രവീന്ദ്രൻ തുടങ്ങി നിരവധി പ്രമുഖർ സംബന്ധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KASARGOD, VARSHIKAM 2
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.