കാഞ്ഞങ്ങാട്: ചൂട് കനത്തതോടെ ജില്ലാശുപത്രി ബ്ലഡ് ബാങ്കിൽ രക്തക്ഷാമം നേരിടുന്ന സാഹചര്യത്തിൽ ഡി.വൈ.എഫ്.ഐയുടെ മെഗാ രക്തദാന ക്യാമ്പ് തുടങ്ങി. തൃക്കരിപ്പൂർ, ചെറുവത്തൂർ, നീലേശ്വരം, എളേരി, കാഞ്ഞങ്ങാട്, പനത്തടി ബ്ലോക്കിലെ പ്രവർത്തകർ ദിവസേന 30 വീതം യൂണിറ്റ് രക്തം നൽകും. മെഗാ രക്തദാന ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് രക്തദാനം ചെയ്ത് നിർവ്വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി. ഗിനീഷ്, ജില്ലാ കമ്മിറ്റി അംഗം കെ. സജേഷ് എന്നിവരും രക്തം ദാനം ചെയ്തു. ജില്ലാശുപത്രിയിലെയും കാസർകോട് ജനറൽ ആശുപത്രിയിലെയും രക്ത ബാങ്കുകളിൽ നിലവിൽ പ്രതിമാസം 3 വീതം ക്യാമ്പുകളിലായി മുന്നൂറോളം യൂണിറ്റ് രക്തം ഡി.വൈ.എഫ്.ഐ പ്രവർത്തകർ നൽകി വരുന്നുണ്ട്. ഇതിനു പുറമെയാണ് മെഗാ രക്തദാന ക്യാമ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |