കാഞ്ഞങ്ങാട്: ബാഡ്മിന്റൺ മേഖലയിൽ പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിനായി കാഞ്ഞങ്ങാട് ഷട്ടിൽ ബാഡ്മിന്റൺ ക്ലബ്ബ് നടത്തുന്ന ജില്ലാതല പരിശീലന ക്ലാസ് തുടങ്ങി. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 18 വയസ്സിനു താഴെയുള്ള കുട്ടികൾക്കാണ് എല്ലാ ദിവസവും വൈകുന്നേരം ക്ലബ്ബിൽ വച്ച് പരിശീലനം നൽകുന്നത്. കളിയുടെ പ്രാരംഭ ഘട്ടം മുതൽ ടൂർണ്ണമെന്റ് വിജയത്തിനുള്ള തയ്യാറെടുപ്പ് തുടങ്ങി വിവിധ ഘട്ടങ്ങളിലായാണ് പരിശീലനം നൽകുന്നത്. പരിശീലന ക്ലാസ് ക്ലബ്ബ് രക്ഷാധികാരി കെ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് പി.പി കുഞ്ഞികൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. വിപിൻ വെള്ളൂരാണ് കുട്ടികളെ പരിശീലിപ്പിക്കുന്നത്. അഡ്വ. മനോജ് കുമാർ, എ. അജിത് കുമാർ, പി. ചന്ദ്രൻ എന്നിവർ സംസാരിച്ചു. കെ. വിനോദ് കുമാർ സ്വാഗതവും ടി.വി. രാഘവൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |