കാഞ്ഞങ്ങാട്: പൂപ്പൊലി പുഷ്പകൃഷി പദ്ധതിയിൽ ചെണ്ടുമല്ലി തൈ വിതരണം ചെയ്തു. അജാനൂർ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം അജാനൂർ കൃഷിഭവനാണ് പൂകൃഷിക്കായി കുടുംബശ്രീകൾക്ക് ചെണ്ടുമല്ലി തൈകൾ വിതരണം ചെയ്തത്. 5000 എണ്ണം ചെണ്ടുമല്ലി തൈകൾ 50 ഗ്രൂപ്പുകൾക്കാണ് വിതരണം ചെയ്തത്. ഓണക്കാലത്ത് നമുക്കാവശ്യമായ പൂക്കൾ നമ്മുടെ നാട്ടിൽ തന്നെ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചത്. അജാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സബീഷ് ഉദ്ഘാടനം ചെയ്തു. നാലാം വാർഡ് മെമ്പർ സി. കുഞ്ഞാമിന അദ്ധ്യക്ഷയായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപഴ്സൺ ഷീബ ഉമ്മർ, എസ്.ഡി.എസ് ചെയർപഴ്സൺ എം.വി. രത്നകുമാരി എന്നിവർ സംസാരിച്ചു. അജാനൂർ കൃഷി ഓഫീസർ സന്തോഷ് കുമാർ ചാലിൽ സ്വാഗതവും കൃഷി അസിസ്റ്റന്റ് മൃദുല മധുസൂദനൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |