കാഞ്ഞങ്ങാട്: നവംബർ 28 മുതൽ ഡിസംബർ 2 വരെ അമ്പലത്തറ ഫൈൻ ആർട്സ് സൊസൈറ്റി സംഘടിപ്പിക്കുന്ന നാടകോത്സവത്തിന്റെ ഭാഗമായി അമ്പലത്തറ ഇലഞ്ഞിമരച്ചോട്ടിൽ നടന്ന നാടക പ്രവർത്തക സംഗമം നടി അമ്മിണി ചന്ദ്രാലയം ഉദ്ഘാടനം ചെയ്തു. അമ്പലത്തറ കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. യു. നാരായണൻ നായർ, പി.കെ രാമകൃഷ്ണൻ, പ്രഭാകരൻ ചാലിങ്കാൽ, വി.വി ഭാസ്കരൻ, ജയചന്ദ്രൻ കോട്ടക്കൊച്ചി, പി.വി നാരായണൻ, പി. ശശിധരൻ നായർ, എം. നാരായണൻ മഞ്ഞങ്ങാനം, കെ. ശ്രീധരൻ, തമ്പാൻ എതൃക്കയ, എൻ. ഗംഗാധരൻ, സുഭാഷ്, മോഹനൻ വാഴക്കോട്, ശ്രീകല, സ്നേഹലത, രാമകൃഷ്ണൻ കുമ്പള, എൻ. അമ്പാടി, കെ.വി. ഗംഗാധരൻ എന്നിവർ നാടകാനുഭവങ്ങൾ പങ്കുവെച്ചു. അമ്പലത്തറ നാരായണൻ സ്വാഗതവും സുരു കൊമ്പിച്ചിയടുക്കം നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |