പെരിയ: രാവണീശ്വരം കോതോലങ്കര ദുർഗ്ഗാ ഭഗവതി ക്ഷേത്രം ഒറ്റത്തിറ കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്റെ കവർ ചിത്രകാരൻ രാജേന്ദ്രൻ പുല്ലൂരിനു നൽകി മലബാർ ദേവസ്വം ക്ഷേമനിധി ബോർഡ് മെമ്പർ സി.കെ നാരായണപ്പണിക്കർ പ്രകാശനം ചെയ്തു. അനീഷ് ദീപം അദേധ്യക്ഷത വഹിച്ചു. എൻ. കേളു നമ്പ്യാർ, ജനറൽകൺവീനർ പി.വി ഗോവിന്ദൻ, ക്ഷേത്രം പ്രസിഡന്റ് എൻ. അശോകൻ നമ്പ്യാർ, ഈരോൽ ബാലൻ, ഉഷ രവീന്ദ്രൻ, ജനാർദ്ദന പണിക്കർ സംസാരിച്ചു. സോവനീർ കമ്മിറ്റി കൺവീനർ പി. രവീന്ദ്രൻ രാവണീശ്വരം സ്വാഗതവും രവീന്ദ്രൻ കാപ്പിൽ വളപ്പ് നന്ദിയും പറഞ്ഞു. ക്ഷേത്രത്തിലെ നവീകരണ കലശം 21 മുതൽ 25 വരെയും ഒറ്റത്തിറ കളിയാട്ട മഹോത്സവം 28 മുതൽ 31 വരെ വരെയുമാണ്. ചോനാട്ട് കാലിച്ചാൻ ദേവസ്ഥാനത്ത് തെയ്യത്തിന്റെ പുറപ്പാട് ജനുവരി നാലിന് നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |