SignIn
Kerala Kaumudi Online
Friday, 06 March 2026 8.16 AM IST

ചിത്രരചന ക്യാമ്പും മത്സരവും നടത്തി

Increase Font Size Decrease Font Size Print Page
art-
ചെമ്പ്രകാനം ചിത്രാ ശിൽപകല അക്കാദമിയുടെയും ആഭിമുഖ്യത്തിൽ നടന്ന ചിത്രരചന ക്യാമ്പും മത്സരവും ഉദ്ഘാടനം ചെയ്ത പയ്യന്നൂർ കുഞ്ഞിരാമനെ ആർട്ടിസ്റ്റ് രവീന്ദ്രൻ തൃക്കരിപ്പൂർ ആദരിക്കുന്നു

ചെറുവത്തൂർ: കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ചെമ്പ്രകാനം ചിത്രാ ശില്പകല അക്കാഡമിയുടെയും ആഭിമുഖ്യത്തിൽ നടന്ന ചിത്രരചന ക്യാമ്പിന്റെയും ചിത്രരചന മത്സരത്തിന്റെയും ഉദ്ഘാടനം കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗം പയ്യന്നൂർ കുഞ്ഞിരാമൻ നിർവഹിച്ചു. സമാപന സമ്മേളനം നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം മീനാകുമാരി ഉദ്ഘാടനം ചെയ്തു. കാരക്ക മണ്ഡപം വിജയകുമാർ തിരുവനന്തപുരം അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ. സുധാകരൻ, ഫാദർ ജോബിൻ ജോസഫ്, അനിൽ നിലാംബരി, ആർട്ടിസ്റ്റ് സന്തോഷ് ചുണ്ട സംസാരിച്ചു. ആർട്ടിസ്റ്റ് രവീന്ദ്രൻ തൃക്കരിപ്പൂർ സ്വാഗതവും പി.ടി.എ രക്ഷാധികാരി എം. പവിത്രൻ നന്ദിയും പറഞ്ഞു. ക്യാമ്പിൽ 80 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും ഡ്രോയിംഗ് ബുക്കും ക്രയോൺസും നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാകുമാരിയെയും പയ്യന്നൂർ കുഞ്ഞിരാമനെയും ചടങ്ങിൽ ആദരിച്ചു.

TAGS: LOCAL NEWS, KASARGOD, ART
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.