കരുനാഗപ്പള്ളി : കൃഷി, ഭൂമി, നവകേരളം എന്നീ സന്ദേശങ്ങൾ ഉയർത്തി കേരള കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളിയിൽ എത്തിയ ജാഥക്ക് ടൗണിൽ വമ്പിച്ച സ്വീകരണം നൽകി. കരുനാഗപ്പള്ളി, ശൂരനാട്, ചവറ, അഞ്ചാലുംമൂട് എന്നീ ഏരിയ കമ്മിറ്റികളാണ് കരുനാഗപ്പള്ളിയിൽ സ്വീകരണം നൽകിയത്. സംസ്ഥാടക സമിതി ചെയർമാൻ പി.കെ.ജയപ്രകാശ് അദ്ധ്യക്ഷനായി. കൺവീനർ ക്ലാപ്പന സുരേഷ് സ്വാഗതം പറഞ്ഞു. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ജാഥക്ക് സ്വീകരണം നൽകി. ജാഥാ ക്യാപ്ടൻ എൻ.ചന്ദ്രൻ ,ജാഥാംഗങ്ങളായ ഇ.ജയൻ, വി.കെ.രാജൻ എന്നിവർ സംസാരിച്ചു. നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു, കെ.ജി.കനകം, വിവിധ ഏരിയാ ഭാരവാഹികളായ ആർ.സോമരാജൻ പിള്ള, സുരേഷ്ബാബു, അനിൽ, സരസൻ, അശോകൻ, ശശിധരൻ, എം.കെ.ചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |