കൊല്ലം: ഭാര്യയെയും മകളെയും വെട്ടി പരിക്കേൽപ്പിച്ചയാൾ പിടിയിൽ. കാരംകോട്, സനൂജ് മൻസിലിൽ സനൂജാണ് (32) ചാത്തന്നൂർ പൊലീസിന്റെ പിടിയിലായത്. പ്രതിയും ഭാര്യയുമായി വഴക്കുണ്ടാകുമ്പോൾ ഭാര്യ മകളുമായി സുഹൃത്തായ ഷൈലജയുടെ വീട്ടിൽ പോവുകയാണ് പതിവ്. ഇതിന്റെ വിരോധത്തിൽ കഴിഞ്ഞ 9ന് രാത്രി 11 ഓടെ ഷൈലജയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി ഭാര്യയെ അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ പ്രതി കൈയിൽ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് ഭാര്യയെയും മകളെയും വെട്ടി. ഗുരുതരമായി പരിക്കേറ്റ ഇരുവരും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതി കാപ്പ കേസിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ്. പാരിപ്പള്ളി പൊലീസ് സ്റ്റേഷനിലും ചാത്തന്നൂർ എക്‌സൈസിലുമായി നിരവധി കേസുകളുമുണ്ട്. ചാത്തന്നൂർ പൊലീസ് ഇൻസ്‌പെക്ടർ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |