
ശാസ്താംകോട്ട: പേര് ഗൗരവ്, പ്രായം നാലര വയസ്, തൂക്കം 1173.5 കിലോഗ്രാം. ഇനി കൊല്ലം ജില്ലയിലെ ഭീമൻപോത്ത് ഇവൻതന്നെ. പേരുകേട്ട അയത്തിൽ വേലുവിന്റെ റെക്കാഡും തകർത്താണ് ഗൗരവിന്റെ വരവ്.
ശൂരനാട് വടക്ക് പടിഞ്ഞാറ്റംമുറി പുത്തൻതറയിൽ കെ.എസ്.ആർ.ടി.സി ഡ്രൈവറായ അശോകന്റെ വീട്ടിലെ പോത്തിനാണ് ഗൗരവ് എന്ന പേര് നൽകിയത്. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ സി.ആർ.മഹേഷ് എം.എൽ.എ പേരണിഞ്ഞ ഫലകം ഗൗരവിന്റെ കഴുത്തിൽ ഇട്ടുനൽകി. പാറക്കടവ് മൃഗാശുപത്രി വഴി കേരള കന്നുകാലി വികസന ബോർഡിന്റെ ബീജമാത്ര ഉപയോഗിച്ച് കൃത്രിമ ബീജദാനം നടത്തിയപ്പോൾ പിറന്നവനാണ് ഗൗരവ്. 310 ദിവസമായിരുന്നു ഗർഭകാലം.
ഭക്ഷണപ്രിയനായ ഗൗരവ് പതിവ് ഭക്ഷണമായ പരുത്തി, കടലപ്പിണ്ണാക്ക്, പുളിയരിപ്പൊടി എന്നിവയ്ക്ക് പുറമേ ദിവസവും നാല് കോഴിമുട്ടയും ഒരു ആപ്പിളും അകത്താക്കും. ഒരു കിലോ ഞാലിപ്പൂവൻ പഴവും കപ്പലണ്ടിയരച്ചതും മുടങ്ങാതെ കഴിക്കും.
കെ.എൽ.ഡി ബോർഡ് ഡെപ്യൂട്ടി ജനറൽ മാനേജർ ഡോ. പി.എസ്.അരുൺകുമാർ
സീനിയർ വെറ്ററിനറി സർജൻ ഡോ.ബൈജു ഷാ, ഡോ.ഗുരുപ്രിയ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
മുറ ഇനത്തിൽ പെട്ട ഗൗരവിന്റെ വളർച്ചയും പിതൃത്വവും പഠന വിധേയമാക്കും.
ഡോ. ഡി. ഷൈൻ കുമാർ
മൃഗസംരക്ഷണ വകുപ്പ് അസി. ഡയറക്ടർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |