കൊല്ലം: പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കുള്ള ആഴക്കടൽ മത്സ്യബന്ധന യാനങ്ങളുടെ വിതരണ ഉദ്ഘാടനം ഇന്ന് വൈകിട്ട് 3ന് നീണ്ടകര പോർട്ട് വാർഫിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് ഫിഷറീസ് ഡയറക്ടർ അദീല അബ്ദുള്ള, മൽസ്യഫെഡ് ചെയർമാൻ ടി.മനോഹരൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേന്ദ്ര സംസ്ഥാന സർക്കാരും ഫിഷറീസ് വകുപ്പും സംയുക്തമായി, മത്സ്യ സമ്പദ യോജന പദ്ധതിപ്രകാരം പത്ത് ആഴക്കടൽ മത്സ്യബന്ധനയാനങ്ങളാണ് വിതരണം ചെയ്യുക. മന്ത്രി കെ.എൻ.ബാലഗോപാൽ അദ്ധ്യക്ഷനാകും. കേന്ദ്ര മന്ത്രി പർഷോത്തം രൂപാല മുഖ്യാതിഥിയാകും. മന്ത്രിമാരായ സജി ചെറിയാൻ, ജെ.ചിഞ്ചുറാണി എന്നിവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ജോയിന്റ് ഡയറക്ടർ എച്ച് സലീം, ഡപ്യൂട്ടി ഡയറക്ടർ കെ സുഹൈർ, മൽസ്യഫെഡ് ജില്ലാ മാനേജർ എം നൗഷാദ് എന്നിവർ പങ്കെടുത്തു.
ആദ്യ ഘട്ടത്തിൽ മത്സ്യത്തൊഴിലാളി പ്രാഥമിക സഹകരണ സംഘങ്ങളിലെ അംഗങ്ങളായ പത്തുപേർ ഉൾപ്പെടുന്ന അഞ്ച് ഗ്രൂപ്പുകൾക്കാണ് യാനങ്ങൾ നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |