SignIn
Kerala Kaumudi Online
Saturday, 27 July 2024 8.11 PM IST

ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ റോഡ് ഉപരോധിച്ചു .

ns
ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ കുറ്റിയിൽ മുക്ക് - കിഴക്കടത്ത് റോഡ് ഉപരോധിക്കുന്നു

ശാസ്താംകോട്ട: കുറ്റിയിൽ മുക്ക് - കിഴക്കടത്ത് റോഡ് സഞ്ചാരയോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ചു ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. ശാസ്താംകോട്ട 15-ാം വാർഡ് മെമ്പർ എസ്.എ.നിസാർ, മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് 5-ാം വാർഡ് മെമ്പർ സജിമോൻ എന്നിവരുടെ നേതൃത്വത്തിലാണ് റോഡ് ഉപരോധിച്ചത്. എല്ലാ വർഷവും സംസ്ഥാന ബഡ്ജറ്റിൽ റോഡ് നിർമ്മിക്കുന്നതിന് വകയിരുത്തുന്നതായി പ്രഖ്യാപനം ഉണ്ടാകുന്നതല്ലാതെ തുടർ നടപടികളുണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. കോട്ടയ്ക്കകത്ത് മുക്ക് മുതൽ റോഡിന്റെ കുറച്ച് ഭാഗം ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് അടുത്തിടെ ടാർ ചെയ്തിരുന്നു. ശൂരനാട് തെക്ക് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആർ.ഡി പ്രകാശ് 'ശാസ്താംകോട്ട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദ്ദുൾ റഷീദ് , അനിഷ് തങ്ങൾ ,അമ്പിളി തുടങ്ങിയവർ ഉപരോധത്തിന് നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.