കൊല്ലം: കൊല്ലം മെമു ഷെഡ് വികസനത്തിന്റെ ഭാഗമായുള്ള ട്രാക്ക് നീളം കൂട്ടലിൽ 90 മീറ്റർ പൂർത്തിയായി. ആറ് മാസത്തിനകം ലക്ഷ്യമിട്ട 160 മീറ്റർ ട്രാക്ക് നിർമ്മാണം പൂർത്തിയാകും.
നിലവിൽ എട്ട് മെമു കോച്ചുകളുടെ അറ്റകുറ്റപ്പണി മാത്രമാണ് മെമു ഷെഡിൽ നടത്താൻ കഴിയുന്നത്. അതുകൊണ്ട് തന്നെ കോച്ചുകളുടെ അറ്റകുറ്റപ്പണിക്ക് കാലതാമസം ഉണ്ടാകുന്നുണ്ട്. 160 മീറ്റർ പുതിയ ട്രാക്ക് യാഥാർത്ഥ്യമാകുന്നതോടെ ഒരേ സമയം കുറഞ്ഞത് 16 കോച്ചുകളുടെയെങ്കിലും അറ്റകുറ്റപ്പണി നടത്താൻ കഴിയും. ഇതോടെ കൊല്ലം കേന്ദ്രീകരിച്ച് കൂടുതൽ മെമു സർവീസുകൾ ആരംഭിക്കാനുമാകും.
വീൽ ലെയ്ത്ത് ഷെഡും പദ്ധതിയുടെ ഭാഗമാണ്. നിലവിൽ കൊച്ചുവേളിയിൽ കൊണ്ടുപോയാണ് വീലുകളുടെ അറ്രകുറ്റപ്പണി നടക്കുന്നത്. ഇതിന് ദിവസങ്ങളെടുക്കുന്നത് കോച്ചുകളുടെ അറ്റകുറ്റപ്പണിയുടെ പൂർത്തീകരണത്തെ ബാധിക്കുന്നുണ്ട്.
കരാറിലുള്ള സിവിൽ നിർമ്മാണം
ഇൻസ്പെക്ഷൻ ഷെഡ്
റിപ്പയറിംഗ് ഷെഡ്
വീൽ ലെയ്ത്ത് ഷെഡ്
സർവീസ് ബിൽഡിംഗ്
വാഷിംഗ് പിറ്റ്
ചെറിയ പാലത്തിന്റെ നിർമ്മാണം
കോച്ചുകൾ ഉയർത്താനുള്ള ക്രെയിൻ
ആകെ പദ്ധതി തുക ₹ 43 കോടി
ഇപ്പോൾ നടക്കുന്ന നിർമ്മാണം ₹ 24 കോടിയുടേത്
2025 ആദ്യം കൊല്ലം മെമു ഷെഡ് വികസനത്തിന്റെ ആദ്യഘട്ടം പൂർത്തിയാകും. ഇതോടെ അറ്റകുറ്റപ്പണി നടത്താവുന്ന കോച്ചുകളുടെ എണ്ണം ഉയരും. കൂടുതൽ സർവീസുകൾ ആരംഭിക്കാനുള്ള സാദ്ധ്യതയും രൂപപ്പെടും.
റെയിൽവേ അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |