കൊല്ലം: കൊല്ലം പോർട്ടിലെത്തിച്ച എയർഫോഴ്സ് പ്രതിരോധ സാമഗ്രികളുമായി ബാർജ് ഇന്ന് ലക്ഷദ്വീപിലെ കവരത്തിയിലേക്ക് പുറപ്പെട്ടേക്കും. മുംബയിൽ നിന്നുള്ള സീ വാരിയ ബാർജിൽ എയർ ഫോഴ്സിന്റെ സാമഗ്രികളും ഡിപ്പൻസ് ട്രക്കുകളും കയറ്റിക്കഴിഞ്ഞു. അവസാനഘട്ട വെൽഡിംഗിന് ശേഷം പൂർണമായും മൂടി ഇന്ന് പുറപ്പെടാനാകുമെന്നാണ് കണക്കുകൂട്ടൽ.
ചൊവ്വാഴ്ച രാവിലെയാണ് സാമഗ്രികൾ കൊല്ലം പോർട്ടിൽ എത്തിച്ചത്. അതീവ സുരക്ഷ പ്രാധാന്യമുള്ളവയായതിനാൽ കണ്ടെയ്നറുകളിലും പാക്കേജുകളിലും ഉള്ളതെന്താണെന്നത് രഹസ്യമായിരുന്നു, ഓഷ്യൻ സിയാച്ചൽ എന്ന കൂറ്റൻ ടഗ് ഉപയോഗിച്ചാണ് ബാർജ് കൊണ്ടുപോകുന്നത്. കവരത്തിയിൽ ബാർജിൽ നിന്ന് സാമഗ്രികൾ ഇറക്കാനായി 150 ടൺ ഭാരദ്വഹന ശേഷിയുള്ള ക്രെയിനും ബാർജിൽ കൊണ്ടുപോകും. കൊല്ലം ആസ്ഥാനമായുള്ള പാക്സ് ഷിപ്പിംഗ് കമ്പനിക്കാണ് കവരത്തിയിലേക്കുള്ള ചരക്ക് നീക്കത്തിന്റെ ക്ലിയറിംഗ് ലോജിസ്റ്റിക്സ് ചുമതലകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |