കൊല്ലം: ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികൾ നൽകാനുള്ള 'സി-വിജിൽ' ആപ്പിൽ ഇതുവരെ ലഭിച്ചത് 11,621 പരാതികൾ. ഇതിൽ 11,368 പരാതികൾ ശരിയെന്ന് കണ്ടെത്തി നടപടി സ്വീകരിച്ചു.
250 പരാതികളിൽ കഴമ്പില്ലെന്ന് കണ്ടെത്തി. മൂന്ന് കേസുകളിൽ അന്വേഷണ നടപടികൾ പുരോഗമിക്കുകയാണ്. ഏറ്റവും കൂടുതൽ പരാതി ലഭിച്ചത് കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിൽ നിന്നാണ്, 2083. കാര്യമുണ്ടെന്ന് കണ്ടെത്തിയ മുഴുവൻ പരാതികളും മണ്ഡലത്തിൽ പരിഹരിച്ചു കഴിഞ്ഞു. അതിവേഗ പരാതി പരിഹാരമാണ് നടത്തുന്നതെന്ന് തിരഞ്ഞെടുപ്പ് വരണാധികാരിയായ കളക്ടർ എൻ. ദേവിദാസ് പറഞ്ഞു.
പരാതികളുടെ കണക്കുകൾ (ലഭിച്ച പരാതികൾ, ശരിയെന്നു കണ്ടെത്തി പരിഹരിച്ചവ എന്ന ക്രമത്തിൽ )
ചടയമംഗലം: 1234, 1205
ചാത്തന്നൂർ: 900, 895
ചവറ: 1279, 1225
ഇരവിപുരം: 648, 635
കരുനാഗപ്പള്ളി: 2083, 2057
കൊല്ലം: 1054, 1028
കൊട്ടാരക്കര: 1129, 1120
കുണ്ടറ: 537, 513
കുന്നത്തൂർ: 671, 662
പത്തനാപുരം:1001, 994
പുനലൂർ: 1085, 1034.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |