കരുനാഗപ്പള്ളി: മോദി ഭരണത്തിന്റെ നേട്ടം ലഭിച്ചത് കോർപ്പറേറ്റുകൾക്ക് മാത്രമായിരുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ആലപ്പുഴ പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി. വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കൊച്ചാലുംമൂട്ടിൽ സംഘടിപ്പിച്ച പൊതു യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നോട്ട് നിരോധിച്ച് കള്ളപ്പണം വെളുപ്പിക്കുമെന്നും പെട്രോൾ, ഡീസൽ, പാചകവാതക വില കുറയ്ക്കുമെന്നുമുള്ള മോദിയുടെ മുൻ ഗ്യാരന്റികൾ ഇതുവരെയും നടപ്പായിട്ടില്ലെന്ന് ജനങ്ങൾ ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ആദിനാട് മണ്ഡലം പ്രസിഡന്റ് കെ.എം.നൗഷാദ് അദ്ധ്യക്ഷനായി. കെ.സി.രാജൻ, സി.ആർ.മഹേഷ് എം.എൽ.എ, എൽ.കെ.ശ്രീദേവി, കെ.ജി.രവി, വി.എസ്.വിനോദ്, കെ.എ.ജവാദ്, എം.എ.സലാം, അഡ്വ.എം.പ്രവീൺ കുമാർ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |