തൊടിയൂർ: ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിൽപ്പെട്ട തൊടിയൂർ പഞ്ചായത്തിലെ രണ്ട് ബുൂത്തുകളിൽ
വോട്ടെടുപ്പ് അവസാനിച്ചത് രാത്രി 8.30ന്. കല്ലേലിഭാഗം എസ്.എൻ ബേസിക് ട്രെയിനിംഗ് സ്കൂളിലെ 176,177 നമ്പർ ബൂത്തുകളിലാണ് വോട്ടെടുപ്പ് വൈകിയത്. ഇവിടെ രാവിലെ മുതൽ തന്നെ നീണ്ട ക്യൂ രൂപപ്പെട്ടിരുന്നു. പോളിംഗ് അവസാനിക്കുന്ന 6നും വോട്ടർമാരുടെ നീണ്ട നിര നിലവിലുണ്ടായിരുന്നു. ഇവരെല്ലാം വോട്ട് രേഖപ്പെടുത്തി കഴിഞ്ഞപ്പോൾ സമയം 8.30. വോട്ടിംഗ് യന്ത്രങ്ങളുടെ പ്രവർത്തനം മന്ദഗതിയിലായതിനാലാണ് വോട്ടെടുപ്പ് അവസാനിക്കാൻ വൈകിയതെന്നാണ് വിശദീകരണം. തൊടിയൂരിലെ മറ്റ് ബൂത്തുകളിലെല്ലാം കാര്യമായ സമായ വ്യത്യാസം കൂടാതെ പോളിംഗ് അവസാനിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |