കൊട്ടാരക്കര: മേയ്ദിനത്തോടനുബന്ധിച്ച് യു.ടി.യു.സി ഭരണിക്കാവിൽ സംഘടിപ്പിച്ച മേയ് ദിന റാലി ആർ.എസ്.പി സംസ്ഥാന കമ്മിറ്റിയംഗം പാങ്ങോട് സുരേഷ് ഉദ്ഘാടനം ചെയ്തു. കെ. രാമൻപിള്ള അദ്ധ്യക്ഷനായി. ആർ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ മുഖ്യ പ്രഭാഷണം നടത്തി. തുണ്ടിൽ നിസാർ, ജി.തുളസീധരൻ പിള്ള, എസ്. ബഷിർ, എസ്. വേണുഗോപാൽ, ബാബു ഹനീഫ, ഷാജി വെള്ളാപ്പള്ളി, അഡ്വ.എം.കണ്ണൻ, ശ്യാം പള്ളിശ്ശേരിക്കൽ, സുഭാഷ് കല്ലട, മാത്യു ആറ്റുംപുറം, ജി.വിജയൻപിള്ള, വിഷ്ണു സുരേന്ദ്രൻ, ഷഫീക് മൈനാഗപ്പള്ളി, ഷാജു, ബാബു കുഴിവേലി, ശ്രീകുമാർ, ചന്ദ്രബാബു, കെ. മല്ലിക, യശോധരൻ,പൊടിയൻ എന്നിവർ സംസാരിച്ചു. ഊക്കൻമുക്കിൽ നിന്ന് ആരംഭിച്ച റാലി ഭരണിക്കാവിൽ സമാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |