കൊല്ലം: ചിന്നക്കട കുമാർ ജംഗ്ഷന് സമീപം പൊലീസ് നടത്തിയ പരിശോധനയിൽ 13 ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. ചാത്തന്നൂർ മീനാട് പള്ളിവിള പുത്തൻവീട്ടിൽ മുഹമ്മദ് റാഫിയാണ് (28) ഡാൻസാഫും ഈസ്റ്റ് പൊലീസും നടത്തിയ പരിശോധനയിൽ പിടിയിലായത്.
ഞായറാഴ്ച ഉച്ചയോടെ ബംഗളൂരുവിൽ നിന്ന് കൊല്ലത്തെത്തിയ ബസിൽ നിന്നിറങ്ങിയ പ്രതിയെ ദേഹപരിശോധന നടത്തിയപ്പോഴാണ് 13.100 ഗ്രാം എം.ഡി.എം.എ ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്.
ആഡംബര ജീവിതം നയിക്കാൻ ബംഗളൂരുവിൽ നിന്ന് സ്ഥിരമായി വ്യാവസായിക അടിസ്ഥാനത്തിൽ മയക്കുമരുന്ന് എത്തിച്ച് ജില്ലയിൽ വിതരണം നടത്തിവരികയായിരുന്നു മുഹമ്മദ് റാഫി.
ഇയാളുടെ ലഹരി വ്യാപാര ശൃംഖല മനസിലാക്കിയ സിറ്റി അഡീഷണൽ എസ്.പി എം.കെ.സുൽഫിക്കറിന്റെ നേതൃത്വത്തിലുള്ള ജില്ലാ ഡാൻസാഫ് സംഘം കഴിഞ്ഞ കുറച്ച് നാളുകളായി റാഫിയെ നിരീക്ഷിച്ച് വരികയായിരുന്നു.
കൊല്ലം എ.സി.പി അനുരൂപിന്റെ നിർദ്ദേശപ്രകാരം ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ ഹരിലാലിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ദിൽജിത്ത്, ദിപിൻ, ആശാ ചന്ദ്രൻ, എ.എസ്.ഐ നിസാമുദ്ദീൻ സി.പി.ഒ മാരായ അനീഷ്, ശ്രീകുമാർ, രാഹുൽ എന്നിവർക്കൊപ്പം എസ്.ഐ കണ്ണന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും ചേർന്നാണ് ഇയാളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |