SignIn
Kerala Kaumudi Online
Thursday, 18 July 2024 5.08 AM IST

ഫിഷറീസ് കൺട്രോൾ റൂം പ്രവർത്തനം ഇന്ന് മുതൽ 

കൊല്ലം: മൺസൂലം കാലം ആരംഭിക്കുന്നതിന് മുന്നോടിയായി കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് അപകടം സംഭവിച്ചാൽ വിവരം അറിയിക്കുന്നതിനായി നീണ്ടകര ഫിഷറീസ് സ്‌റ്റേഷൻ കേന്ദ്രീകരിച്ച് കൺട്രോൾ റൂം ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കും.

24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ മത്സ്യത്തൊഴിലാളികൾക്ക് വിവരമറിയിക്കാനാകും. മൺസൂൺ കാലയളവിൽ കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ അപകടത്തിൽപ്പെട്ടാൽ വിവരം അറിയിക്കുന്നതിനുമാണ് കൺട്രോൾ റൂം ഒരുക്കിയിരിക്കുന്നത്.

വിവരം ലഭിച്ചാൽ രക്ഷാപ്രവർത്തനത്തിന് സുരക്ഷാബോട്ടുകളും ലൈഫ്ഗാർഡ് സേവനവും സജ്ജമാക്കിയിട്ടുണ്ട്. മത്സ്യബന്ധനത്തിന് പോയ തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും അപകടം സംഭവിച്ചാൽ കൺട്രോൾ റൂമിൽ അറിയിക്കണമെന്നും ജീവൻ രക്ഷാ ഉപകരണങ്ങൾ ബോട്ടുകളിൽ സൂക്ഷിക്കണമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

കൺട്രോൾ റൂം നമ്പർ: 0474-2680036, ഫിഷറീസ് സ്‌റ്റേഷൻ-9496007036

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.