SignIn
Kerala Kaumudi Online
Thursday, 18 July 2024 4.46 AM IST

ദക്ഷിണ ഭാരത സന്യാസി സംഗമം 18 മുതൽ

കൊല്ലം: ദക്ഷിണ ഭാരത സന്യാസി സംഗമം 18, 19 തീയതികളിൽ ഓച്ചിറ പരബ്രഹ്‌മ ക്ഷേത്രത്തിൽ നടക്കും. ആർഷ ഭാരത സന്യാസി സമാജവും വിവിധ ആശ്രമ ഗുരു പരമ്പരകളും ചേർന്നാണ് സംഗമവും ശിവപ്രഭാകര സിദ്ധയോഗീശ്വര ഭക്തസമ്മേളനവും നടത്തുന്നത്.

18ന് രാവിലെ 10ന് നടക്കുന്ന ശിവപ്രഭാകര സിദ്ധയോഗീശ്വര ഭക്തസമ്മേളനം ശ്രീവിദ്യാധിരാജ സേവാശ്രമം മഠാധിപതി സ്വാമി അഭയാനന്ദ തീർത്ഥപാദർ ഉദ്ഘാടനം ചെയ്യും. ശിവപ്രഭാകര സിദ്ധയോഗീശ്വരാശ്രമം മഠാധിപതി സദ്ഗുരു രമാദേവിയമ്മ അദ്ധ്യക്ഷയാകും. ഓൾ ഇന്ത്യ വീരശൈവ മഹാസഭ ബൊമ്മപുരം അധീനത്തിലെ സ്വാമി ശിവബലായ, കായംകുളം ബ്രഹ്‌മകുമാരീസ് ഈശ്വരീയ വിദ്യാലയത്തിലെ ബ്രഹ്‌മ കുമാരി ദിഷ എന്നിവർ പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 2.30ന് ശിവ പ്രഭാകര സിദ്ധയോഗീശ്വര ഭക്തസംഗമം. 4.30 മുതൽ ഭജൻ.

19ന് രാവിലെ 10ന് നടക്കുന്ന ദക്ഷിണഭാരത സന്യാസി സമ്മേളനം ചിന്മയ മിഷൻ കേരള അദ്ധ്യക്ഷൻ സ്വാമി വിവിക്താനന്ദ ഉദ്ഘാടനം ചെയ്യും. വാഴൂർ തീർത്ഥപാദ ആശ്രമത്തിലെ സ്വാമി പ്രജ്ഞാനന്ദ തീർത്ഥപാദർ അദ്ധ്യക്ഷനാകും. നന്ദാത്മാനന്ദ, സ്വാമി ഗീതാനന്ദ, സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി, ഗുരുരത്‌നം ജ്ഞാനതപസ്വി, സ്വാമി വേദാമൃതാനന്ദപുരി, ബ്രഹ്‌മകുമാർ അരവിന്ദാക്ഷൻ, സ്വാമി കൃഷ്ണമയാനന്ദ തീർത്ഥപാദർ, സ്വാമി സാധു വിനോദ് കാസർകോട് എന്നിവർ പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 2.30 മുതൽ ആചാര്യസഭയും തുടർന്ന് ക്ഷേത്രാധികാരി സംഗമവും നടക്കും. പങ്കെടുക്കാൻ താൽപര്യമുള്ളവർ 9446193734 എന്ന നമ്പറിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് സന്യാസി സംഗമം മുഖ്യ രക്ഷാധികാരി സദ്ഗുരു രമാദേവി അമ്മ, സന്യാസി സംഗമം ജനറൽ കൺവീനർ പ്രവീൺ ശർമ്മ, ചീഫ് കോ ഓഡിനേറ്റർ ഡോ. പ്രസന്നകുമാർ, എക്‌സി. മെമ്പർ സുനിത ഹരി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.