കൊല്ലം: ഗുണ്ടകളെ അമർച്ച ചെയ്യാൻ പൊലീസ് നടത്തുന്ന ഓപ്പറേഷൻ ആഗ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി സിറ്റി പൊലീസ് പരിധിയിലും റൂറൽ പരിധിയിലുമായി നടത്തിയ പരിശോധനയിൽ 82 പേർ അറസ്റ്റിൽ. റൂറലിൽ 44 പേരും സിറ്റിയിൽ 36 പേരുമാണ് അറസ്റ്റിലായത്.
കരുതൽ തടങ്കലിലായിരുന്ന 16 പേർ, ജാമ്യമില്ലാ വാറണ്ട് ഉണ്ടായിരുന്ന 21പേർ, വാറണ്ട് കേസുകളിൽ ഒളിൽ കഴിഞ്ഞിരുന്ന രണ്ട് പേർ, കേസിൽ ഉൾപ്പെട്ട ശേഷം ഒളിവിൽപോയ അഞ്ച് പേർ എന്നിവരാണ് റൂറൽ പൊലീസിന്റെ പരിധിയിൽ പിടിയിലായതെന്ന് റൂറൽ എസ്.പി സാബു മാത്യൂ അറിയിച്ചു. സിറ്റി പൊലീസ് പരിധിയിൽ അറസ്റ്റിലായ 36 പേരെ ജാമ്യത്തിൽ വിട്ടയച്ചു. ഇവർക്കെതിരെ കേസുകളില്ലാത്തതിനാലാണ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത്. ഓപ്പറേഷൻ ആഗിന്റെ ഭാഗമായി വരും ദിവസങ്ങളിലും ജില്ലയിൽ പരിശോധന തുടരുമെന്ന് സിറ്റി- റൂറൽ പൊലീസ് മേധാവിമാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |