കൊല്ലം: കനത്ത മഴയെ തുടർന്ന് കഴിഞ്ഞ മുന്ന് ദിവസമായി കടൽ പ്രക്ഷുബ്ധമാണ്. കടലിൽ തെക്ക് ഭാഗത്തേക്ക് നല്ല ഒഴുക്കും ശക്തമായ കാറ്റും അനുഭവപ്പെടുന്നുണ്ട്.
അതിനിടെ ബീച്ചിൽ കടലിലേയ്ക്ക് ഇറങ്ങരുതെന്ന ലൈഫ് ഗാർഡുമാരുടെ നിർദ്ദേശം സന്ദർശകർ പാലിക്കുന്നില്ല. നിർദ്ദേശം അവഗണിച്ച് ശനിയാഴ്ച കടലിൽ ഇറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ടിരുന്നു. ലൈഫ് ഗാർഡുമാർ സാഹസികമായാണ് യുവാവിനെ രക്ഷിച്ചത്. നിലവിൽ കടലും ബീച്ചിലെ സ്റ്റേജും തമ്മിൽ 15 മീറ്ററിന്റെ വ്യത്യാസമേ ഉള്ളൂ. കടൽ കൂടുതൽ കരയിലേക്ക് കയറുന്ന സ്ഥിതിയാണുള്ളത്.
കൊല്ലം ബീച്ചിന് പുറമേ പരവൂർ പൊഴിക്കര, തിരുമുല്ലവാരം എന്നിവിടങ്ങളിലും ശക്തമായ തിരമാല ഉള്ളതിനാൽ കടലിൽ ഇറങ്ങരുതെന്നാണ് മുന്നറിയിപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |