ചവറ: ചവറ കേന്ദ്രമായി പ്രവർത്തിക്കുന്ന നിത്യോദയ സ്കൂൾ ഒഫ് ഡാൻസ് ആൻഡ് മ്യൂസിക്സിന്റെ 25-ാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളുടെ ഉദ്ഘാടനവും ചവറ ഷിഫ മെഡിക്കൽ സെന്ററിന്റെ സൗജന്യ ക്യാൻസർ നിർണയ ക്യാമ്പും ഇന്നു നടക്കും. വാർഷിക ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ഡോ. സുജിത്ത് വിജയൻ പിള്ള എം.എൽ.എ നിർവഹിക്കും. മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം ഡോ. നന്ദു അരവിന്ദ് നിർവഹിക്കും. ഡോ. റിയാസ് മുഹമ്മദ്, ഡോ. സന്ധ്യ എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകും. ഷിഫ മെഡിക്കൽ സെന്റർ ഡയറക്ടർ ഡോ. ബി അബ്ദുൽ സലാമിനെ പി.ടി.എ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിക്കും. പി.ടി.എ പ്രസിഡന്റ് ആർ. ബിനുവിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സെക്രട്ടറി സിനിമാതാരം അമ്പിളി ദേവി സ്വാഗതംപറയും. ഉച്ചയ്ക്ക് രണ്ടു മുതൽ പെൺകുട്ടികളും കൗമാരപ്രായവും എന്ന വിഷയത്തിൽ കാലടി ശങ്കരാചാര്യ സർവ്വകലാശാല ഗവേഷക ദിവ്യ ദേവകി ക്ലാസ് നയിക്കും. ചവറ ഗ്രാമപഞ്ചായത്ത് ചെയർപേഴ്സൺ പ്രിയ ജോൺ, വാർഡ് മെമ്പർ അശ്വിനി, പി.ടി.എ അംഗങ്ങളായ സുരേഷ് കുമാർ, തള്ളത്ത് ദിനേശ്, ശ്രീകുമാർ, ഷൈലജ, മെർലിൻ, അഞ്ജലി ദേവി എന്നിവർ സംസാരിക്കും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |